വാട്ട്‌സാപ്പില്‍ വീഡിയോക്കും പ്രിവ്യൂ; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

നമുക്ക് ലഭിക്കുന്ന വീഡിയോകളുടെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണിക്കുന്ന സംവിധാനമാണിത്.

വാട്ട്‌സാപ്പില്‍ വീഡിയോക്കും പ്രിവ്യൂ; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

വീഡിയോകളിലെ ഉള്ളടക്കം അറിയാതെ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് ഡാറ്റ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. നമുക്ക് ലഭിക്കുന്ന വീഡിയോകളുടെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണിക്കുന്ന സംവിധാനമാണിത്.

പുതിയ അപ്‌ഡേഷന്‍ ആദ്യം എത്തുക ഐഒഎസ് ഡിവൈസുകളിലാണ്. ഐഒഎസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 2.18.102.5 അപ്‌ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകള്‍ ഇപ്പോള്‍ പ്രിവ്യൂവില്‍ കാണാന്‍ സാധിക്കും.

എന്നാല്‍ വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ പണിയാകാന്‍ സാധ്യതയുണ്ട്. ഫോണ്‍ ലോക്കായി ഇരുന്നാലും വരുന്ന വിഡിയോകള്‍ കാണുന്ന വിധമാണ് വാട്‌സാപിന്റെ അപ്‌ഡേഷന്‍.

എന്നാല്‍, ഇത്തരം പുഷ് നോട്ടിഫിക്കേഷനുകള്‍ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
RELATED STORIES

Share it
Top