ഗ്രാമപ്പഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ അപേക്ഷയ്ക്കും പേയ്‌മെന്റിനും സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: ഗ്രാമപ്പഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐഎല്‍ജിഎംഎസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസണ്‍ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങി.
സേവനം വിരല്‍ത്തുമ്പില്‍ സാധ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം സപ്തംബര്‍ മൂന്നിന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള ക്രമീകരണമുണ്ടാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഎല്‍ജിഎംഎസ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കേരളത്തിലെ 153 ഗ്രാമപ്പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് നിലവില്‍ വിന്യസിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടാംഘട്ടമായി 150 ഗ്രാമപ്പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈ 303 ഗ്രാമപ്പഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്താനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാനും പൊതുജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 638 ഗ്രാമപ്പഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസണ്‍ പോര്‍ട്ടല്‍.
RELATED STORIES
പാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില് ഉറങ്ങിക്കിടന്ന തൊഴിലാളികള്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില് കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMT