Web & Social

കൈകോര്‍ക്കാനൊരുങ്ങി ഗൂഗിളും മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബും

കൈകോര്‍ക്കാനൊരുങ്ങി ഗൂഗിളും മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബും
X

ന്യൂഡല്‍ഹി: ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്തസാധ്യതകളും അവസരങ്ങളും പുതുതലമുറയ്ക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്‌സ് ആപ്പ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി (MeitY) സ്റ്റാര്‍ട്ടപ്പ് ഹബ്ബും ഗൂഗിളും കൈകോര്‍ക്കുന്നു. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായാണ് ഈ കൂട്ടായ്മ.

ലേണിങ് ആപ്പ് ലൈഫ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് ന്യൂസ് ആപ്പ് ലോക്കര്‍ റൂം ഇന്ത്യ, ഓണ്‍ലൈന്‍ ഗെയിം ഡാര്‍ക്കാര്‍ട്ട, ജ്യോതിഷ ആപ് ക്ലിക്കാസ്‌ട്രോ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ കേരളത്തില്‍ അധിഷ്ഠിതമായി വളര്‍ന്നുവരുന്ന നാല് സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഗോള വിപണിയില്‍ ആപ്പുകള്‍ നിര്‍മിക്കാന്‍ 100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനാണ് പദ്ധതി. ഉയര്‍ന്ന നിലവാരമുള്ള ആപ്പുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു കസ്റ്റമൈസ്ഡ് കരിക്കുലം ഉപയോഗിച്ച് 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറ് മാസത്തിനുള്ളില്‍ പരിശീലനം നല്‍കും. സ്റ്റാര്‍ട്ടപ്പുകളും ഡെവലപ്പര്‍മാരും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രധാന ചാലകങ്ങളാണ്.

ഗൂഗിളുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ മെയ്റ്റിയില്‍ ഞങ്ങള്‍ വിലമതിക്കുന്നു, ആപ്പ് സ്‌കെയില്‍ അക്കാദമി പ്രോഗ്രാമിനൊപ്പം ഈ നവീകരണ മനോഭാവം കൂടുതല്‍ വര്‍ധിപ്പിക്കുന്നതില്‍ എനിക്ക് അത്യധികം സന്തോഷമാണ്- മെയ്റ്റി ജോയിന്റ് സെക്രട്ടറി ഭുവനേഷ് കുമാര്‍ പറഞ്ഞു. പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളെ പരിപോഷിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 25 ഇന്നൊവേഷന്‍ ഹബുകളെയാണ് നിയോഗിച്ചത്.

Next Story

RELATED STORIES

Share it