Web & Social

ലോക്ക് ഡൗണ്‍ കാലയളവില്‍ നേട്ടം കൊയ്ത് ഫെയ്‌സ്ബുക്ക്; വരുമാനത്തില്‍ 101 ശതമാനത്തിന്റെ വര്‍ധന

ജൂണില്‍ അവസാനിച്ച പാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയര്‍ന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് കമ്പനി അറിയിച്ചത്. ലാഭത്തില്‍ 74,562 കോടിയായി. വരുമാനത്തിന്റെ ഭൂരിഭാഗവും പരസ്യത്തിലൂടെയാണ് ലഭിച്ചിട്ടുള്ളതെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ നേട്ടം കൊയ്ത് ഫെയ്‌സ്ബുക്ക്; വരുമാനത്തില്‍ 101 ശതമാനത്തിന്റെ വര്‍ധന
X

വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ജനങ്ങള്‍ ലോക്ക് ഡൗണില്‍ കുടുങ്ങി വീട്ടിലിരുന്നപ്പോള്‍ നേട്ടം കൊയ്ത് ഫെയ്‌സ്ബുക്ക്. ജനങ്ങള്‍ കൂടുതല്‍ സമയം ഫെയ്‌സ്ബുക്കില്‍ ചെലവഴിച്ചതോടെയാണ് കമ്പനിയുടെ വരുമാനം കുത്തനെ ഉയര്‍ന്നതെന്നാണ് വിലയിരുത്തല്‍. പരസ്യവരുമാനത്തിലൂടെ ഫെയ്‌സ്ബുക്കിന്റെ ലാഭത്തില്‍ 101 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയര്‍ന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് കമ്പനി അറിയിച്ചത്. ലാഭത്തില്‍ 74,562 കോടിയായി. വരുമാനത്തിന്റെ ഭൂരിഭാഗവും പരസ്യത്തിലൂടെയാണ് ലഭിച്ചിട്ടുള്ളതെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

2,12,376 കോടി രൂപയാണ് പരസ്യവരുമാനമായെത്തിയത്. ഇതും മുന്‍കാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പ്രതിമാസം 351 കോടി ആളുകളാണ് ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഉപയോക്താക്കളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 18 മാസമായി മികച്ച വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിനുണ്ടായിട്ടുള്ളത്. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടര്‍ന്ന് ആളുകളെ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയെ ആശ്രയിച്ചുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കംപ്യൂട്ടര്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതല്‍ ആളുകള്‍ ഈ പ്ലാറ്റ്‌ഫോമിലെത്തുന്നുണ്ട്.

ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 63,000 ആളുകളാണ് ഇപ്പോള്‍ മുഴുവന്‍ സമയവും ഫെയ്‌സ്ബുക്കിനായി ജോലിചെയ്യുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവ്. മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഫെയ്‌സ്ബുക്ക് വലിയതോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകളുടെയും വരുമാനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി കൂടുതല്‍ പദ്ധതികള്‍ ഒരുക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

വെര്‍ച്വല്‍ റിയാലിറ്റി, നെക്സ്റ്റ് ജനറേഷന്‍ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ മെറ്റാവെര്‍സ് തുടങ്ങിയ പദ്ധതികളിലാണ് ഫെയ്‌സ്ബുക്ക് ഇനി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയെന്നാണ് റിപോര്‍ട്ട്. ബിസിനസുകള്‍ വളരാനും ആളുകളുമായുള്ള ബന്ധം നിലനിര്‍ത്താനും സഹായിക്കുന്നതിനാല്‍ ശക്തമായ അടിത്തറ ഞങ്ങള്‍ക്കുണ്ടെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കമ്മ്യൂണിറ്റി, വാണിജ്യം, ചുറ്റുമുള്ള അടുത്ത പ്രധാന കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോം എന്നിവ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്. ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും കൂടുതല്‍ ഉള്ളടക്ക സ്രഷ്ടാക്കളെ ആകര്‍ഷിക്കാന്‍ കമ്പനി എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഭാവി ക്വാര്‍ട്ടേഴ്‌സിലെ വരുമാനം അത്ര സുസ്ഥിരമായിരിക്കില്ലെന്ന് ഫെയ്‌സ്ബുക്ക് എക്‌സിക്യൂട്ടീവുകള്‍ മുന്നറിയിപ്പ് നല്‍കി. ആപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിലേക്കുള്ള സ്വകാര്യത മാറ്റങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പരസ്യബിസിനസിനെ ബാധിക്കുമെന്ന് നിക്ഷേപകര്‍ക്ക് നല്‍കിയ കുറിപ്പില്‍ ഫെയ്‌സ്ബുക്ക് പറഞ്ഞു. അതിവേഗത്തിലുള്ള വളര്‍ച്ച നിലനില്‍ക്കില്ലെന്നും കമ്പനി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും വീടുകളില്‍നിന്ന് പുറത്തുപോവാനും കംപ്യൂട്ടറുകളില്‍നിന്ന് അകന്നുപോവാനും തുടങ്ങുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it