Web & Social

രാഷ്ട്രീയക്കാര്‍ക്കു പുറമേ അഭിപ്രായങ്ങളും ആക്ഷേപഹാസ്യവും ഫെയ്‌സ്ബുക്ക് ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കും

വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന ലേഖനങ്ങളെയും(അഭിപ്രായങ്ങള്‍) ആക്ഷേപ ഹാസ്യത്തെയും ഫാക്ട് ചെക്കിങിന്റെ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് ഫേസ്ബുക്ക്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും സംവാദങ്ങളും മറ്റും ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്ക് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയക്കാര്‍ക്കു പുറമേ അഭിപ്രായങ്ങളും ആക്ഷേപഹാസ്യവും ഫെയ്‌സ്ബുക്ക് ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കും
X

ന്യൂയോര്‍ക്ക്: വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന ലേഖനങ്ങളെയും(അഭിപ്രായങ്ങള്‍) ആക്ഷേപ ഹാസ്യത്തെയും ഫാക്ട് ചെക്കിങിന്റെ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് ഫേസ്ബുക്ക്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും സംവാദങ്ങളും മറ്റും ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്ക് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ഫേസ്ബുക്കിന് വേണ്ടി, നിലവില്‍ പുറത്തുനിന്നുള്ള സ്ഥാപനങ്ങളാണ് ഫാക്ട് ചെക്കിങ്(നുണ പരിശോധന) നടത്തുന്നത്. പുതിയ ചട്ടപ്രകാരം ഫാക്ട് ചെക്കര്‍മാര്‍ പരിശോധിച്ച് നുണയാണെന്ന് വിധിച്ചാല്‍ ആ വിവരം പ്രസിദ്ധീകരിച്ചവര്‍ക്ക് ഫേസ്ബുക്കില്‍ അപ്പീല്‍ നല്‍കാം. ലേഖനങ്ങള്‍ എന്നോ, ആക്ഷേപഹാസ്യം എന്നോ ഫേസ്ബുക്ക് കരുതുന്ന കാര്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഫാക്ട് ചെക്കര്‍മാര്‍ക്ക് ആ വിവരം തെറ്റാണ് എന്ന് ലേബല്‍ നല്‍കാന്‍ കഴിയില്ലെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്ക് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞയാഴ്ച്ച വാഷിങ്ടണ്‍ എക്‌സാമിനറില്‍ വന്ന ഒരു ലേഖനത്തെ ഫാക്ട് ചെക്കര്‍മാര്‍ നുണയാണെന്ന് വിധിച്ചെങ്കിലും ഫേസ്ബുക്ക് അത് നീക്കം ചെയ്തു. ആഗോള താപനത്തെ പൊലിപ്പിച്ച് കാട്ടുകയാണെന്നും കാര്‍ബണ്‍ വിസര്‍ജനം അത്ര വലിയ പ്രശ്‌നമല്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. എണ്ണ, വാതക കമ്പനികളില്‍ നിന്ന് ഫണ്ടിങ് ലഭിക്കുന്ന സിഒ2 സഖ്യം എന്ന സംഘടന ഇക്കാര്യം വലിയ ആഘോഷമാക്കിയിരുന്നു. ഇവരുടെ സംഘത്തില്‍പ്പെട്ടവരാണ് പ്രസ്തുത ലേഖനമെഴുതിയിരുന്നത്. ഫാക്ട് ചെക്കിങ് നടത്തുന്നവര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് സിഒ2 സഖ്യം ഫേസ്ബുക്കിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന പരാമര്‍ശം നീക്കിയത്.

ഫേസ്ബുക്കിന്റെ പുതിയ തീരുമാനം നുണകള്‍ പ്രചരപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ സഹായമാവുമെന്നാണ് വിമര്‍ശനം. വാര്‍ത്തകള്‍ക്കു മുകളില്‍ ലേഖനമാണ് എന്ന ഒരു ലേബല്‍ നല്‍കിയാല്‍ ഏത് നുണയും പ്രചരിപ്പിക്കാനാവുമെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it