സ്വകാര്യ കമ്പനികള്‍ക്കു മുമ്പേ 5ജിയാവാന്‍ ബിഎസ്എന്‍എല്‍

2020 ഓടെ രാജ്യത്ത് 5ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം.

സ്വകാര്യ കമ്പനികള്‍ക്കു മുമ്പേ 5ജിയാവാന്‍ ബിഎസ്എന്‍എല്‍

ആലപ്പുഴ: സ്വകാര്യ കമ്പനികള്‍ക്കു മുമ്പേ 5ജി സൗകര്യം നല്‍കാനൊരുങ്ങി പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ അതിവേഗം 4ജിയിലേക്ക് ്മാറിയപ്പോള്‍ മെല്ലെപ്പോക്ക് നടത്തിയത് ബിഎസ്എന്‍എല്ലിന്റെ ജനപ്രിയതയ്ക്ക് ഇടിവുണ്ടാക്കി. ഇത് മനസ്സിലാക്കിയാണ് ഒരു പടി മുമ്പേ 5ജി സൗകര്യം നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്ത് 5ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം.

കേരളത്തില്‍ എല്ലാ ജില്ലകളിലും 4ജി സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കു പുറമേ ആലപ്പുഴ ജില്ലയിലും ഇപ്പോള്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാണ്.
Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top