Tech

30 പേർക്കുവരെ പങ്കെടുക്കാവുന്ന വീഡിയോ കോൾ; വാട്‌സ്ആപ്പിനെ വെല്ലാൻ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം

പുതുതായി ചേര്‍ത്ത വീഡിയോ കോളില്‍ 30 പേർക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

30 പേർക്കുവരെ പങ്കെടുക്കാവുന്ന വീഡിയോ കോൾ; വാട്‌സ്ആപ്പിനെ വെല്ലാൻ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം
X

കോഴിക്കോട്: ഗ്രൂപ്പ് വീഡിയോ കാൾ, സ്‌ക്രീൻ ഷെയറിങ് അടക്കം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ടെലഗ്രാം വീഡിയോ കോൾ അടക്കമുള്ള വന്‍മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. ഒരേസമയം മെസേജ് ആപ്പ് ഭീമനായ വാട്‌സ്ആപ്പിനും സൂം, ഗൂഗിൾ മീറ്റ് അടക്കമുള്ള വിഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകൾക്കും ഭീഷണിയാകുന്ന തരത്തിലാണ് ആപ്പിലെ പുതിയ മാറ്റങ്ങൾ.

പുതുതായി ചേര്‍ത്ത വീഡിയോ കോളില്‍ 30 പേർക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിൽ പരമാവധി എട്ടുപേർക്കു മാത്രമേ വിഡിയോ കോളിൽ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഈ സമയത്താണ് കൂടുതല്‍ സാധ്യതകളൊരുക്കി ടെലഗ്രാം രംഗത്തെത്തിയിരിക്കുന്നത്.

സ്‌ക്രീൻ ഷെയറിങ് ആണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. വെബ് ബ്രൗസറുകളും വീഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതൽ ടെലഗ്രാമിലൂടെ സ്‌ക്രീൻഷെയർ ചെയ്യാനാകും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ, മെസേജ് ആനിമേഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തിൽ ചേർത്തിട്ടുണ്ട്.

സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ബഹുവർണത്തിലുള്ള ചിത്രങ്ങളും മറ്റും പശ്ചാത്തലത്തിൽ ചലിച്ചുകൊണ്ടിരിക്കും. മെസേജ് ആപ്പുകളിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചർ വരുന്നത്. പുതിയ ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ ഫോണിലെ ബാറ്ററി ചാർജ് അധികം കവരുമെന്ന ഭീതി വേണ്ടെന്നും ടെലഗ്രാം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it