സ്പാര്‍ക്ക് 7ടി ഫോണുകളുമായി ടെക്‌നോ
ഇന്ത്യയിലെ യുവതലമുറയ്ക്കായാണ് ടെക്നോ സ്പാര്‍ക്ക് 7ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.9000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ പ്രഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന 48 എംപി എഐ റിയര്‍ കാമറയാണ് അവതരിപ്പിക്കുന്നത്

കൊച്ചി: സ്പാര്‍ക്ക് 7ടിയുമായി 9000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ പ്രഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന 48 എംപി എഐ റിയര്‍ ക്യാം അവതരിപ്പിച്ച് ടെക്നോ. യാത്രയില്‍പ്പോലും വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പ്രാഥമിക ഉപാധിയായി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ യുവതലമുറയ്ക്കായാണ് ടെക്നോ സ്പാര്‍ക്ക് 7ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
വീഡിയോ ബൊക്കെ, ടൈം ലാപ്സ്, സ്ലോ മോഷന്‍, എഐ പോര്‍ട്രെയ്റ്റ്, സ്മൈല്‍ ഷോട്ട് തുടങ്ങി നിരവധി പ്രഫഷണല്‍ മോഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന പുതുതലമുറ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഓരോ ക്ലിക്കിലും കലാപരമായ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാം.മികച്ച ഡിസൈന്‍, ഡിസ്പ്ലേ, കാമറ, ഓവറോള്‍ സ്മാര്‍ട്ട്ഫോണ്‍ അനുഭവം എന്നിവ മിതമായ വിലയില്‍ ലഭ്യമാകുന്നതാണ് ടെക്നോയുടെ ജനപ്രിയ സ്പാര്‍ക്ക് ശ്രേണിയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ എന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന 48 എംപി എഐ ഡ്യുവല്‍ റിയല്‍ ക്യാമറ, മികച്ച 6000 എംഎഎച്ച് ബാറ്ററി, വലുപ്പമേറിയ 6.52 ഇഞ്ച് എച്ച്ഡി+ഐപിഎസ് ഡോട്ട് നോച്ച് ഡിസ്പ്ലേ, 4 ജിബി റാം എന്നിവ 8999 രൂപ എന്ന ആകര്‍ഷകമായ വിലയില്‍ അവതരിപ്പിക്കുകയാണ് ടെക്നോ സ്പാര്‍ക്ക് 7ടി. അവതരണ ഓഫര്‍ എന്ന നിലയില്‍ ആദ്യ ദിവസം സ്പാര്‍ക്ക് 7ടി വാങ്ങുന്നവര്‍ക്ക് 1000 രൂപയുടെ ഓഫറും ടെക്നോ പ്രഖ്യാപിച്ചിട്ടുണ്ട്. അവതരണ ദിവസം 7999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മാഗ്‌നെറ്റ് ബ്ലാക്ക്, ജ്യുവല്‍ ബ്ലൂ, നെബുല ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളോടു കൂടിയ വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്
RELATED STORIES
മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള് മരിച്ചു
18 Aug 2022 2:03 PM GMTവയനാട്ടില് മദ്യലഹരിയില് അമ്മാവനെ തലയ്ക്കടിച്ച് കൊന്നു
18 Aug 2022 1:57 PM GMTഅദാനി പോര്ട്ട് ഉപരോധം: ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്; ക്ഷണം...
18 Aug 2022 1:23 PM GMT'ജെന്ഡര് ന്യൂട്രാലിറ്റിയുടെ പേരില് കുറ്റവാളികള് രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്ന്ന 12,700 ലിറ്റര് പാല് പിടികൂടി; തമിഴ്നാട്ടില് നിന്ന്...
18 Aug 2022 12:42 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്
18 Aug 2022 12:32 PM GMT