Science

ചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ പെര്‍സിവറന്‍സ്

ചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ പെര്‍സിവറന്‍സ്
X

ചൊവ്വയില്‍ നിന്ന് ഒരു സാംപിള്‍ കൂടി ശേഖരിച്ച് നാസയുടെ പെര്‍സിവറന്‍സ് റോവര്‍. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന ഏഴാമത്തെ പാറക്കഷ്ണമാണിത്. ചൊവ്വയിലെ റെഡ് പ്ലാനറ്റിന്റെ ജസീറോ ഗര്‍ത്തത്തില്‍ നിന്ന് തുരന്നെടുത്തതാണ് ഈ സാംപിള്‍. ഒരു കാറിന്റെ വലിപ്പമുള്ള റോബോട്ടാണ് പെര്‍സിവറന്‍സ്. ഇപ്പോഴുള്ള പ്രദേശത്തുനിന്ന് ഇനിയും ഒരു സാംപിള്‍ കൂടി ഇത് ശേഖരിക്കും. അതിന് ശേഷം പുരാതന നദിയെന്നറിയപ്പെടുന്ന ഡെല്‍റ്റയിലേക്ക് സഞ്ചരിക്കുമെന്ന് നാസ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഏഴാമത്തെ സാംപിള്‍ ശേഖരിച്ച വിവരം പെര്‍സിവറന്‍സ് ലോകത്തെ അറിയിച്ചത്. 'എന്റെ ഏഴാമത്തെ കോര്‍ സാംപിള്‍ ഓണ്‍ബോര്‍ഡില്‍ ലഭിച്ചു,' മാര്‍സ് പെര്‍സിവറന്‍സ് ടീം ചൊവ്വാഴ്ച ട്വീറ്റില്‍ പറഞ്ഞു.

പുരാതന നദിയായ ഡെല്‍റ്റയിലേക്ക് പോവുന്നതിന് മുമ്പ് ഒരു സാംപിള്‍ കൂടി ശേഖരിക്കാന്‍ ആഗ്രഹിക്കുന്നു- ട്വീറ്റ് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി സാംപിളുകള്‍ ശേഖരിക്കുകയെന്നത് പെര്‍സിവറന്‍സ് റോവറിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. ചൊവ്വയിലെ പ്രാചീന ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് മറ്റൊരു ദൗത്യം. 45 കിലോമീറ്റര്‍ വിസ്തൃതിയുള്ള ജസീറോ ഗര്‍ത്തത്തില്‍ ഒരു തടാകവും ഡെല്‍റ്റ നദിയുമുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ പര്യവേക്ഷണം നടത്തുന്നതെന്ന് മിഷന്‍ ടീം അംഗങ്ങളെ ഉദ്ധരിച്ച് Space.com റിപോര്‍ട്ട് ചെയ്തു. ഒരുവര്‍ഷക്കാലമായി പെര്‍സിവറന്‍സ് ചൊവ്വയിലെത്തിയിട്ട്.

ഡെല്‍റ്റ നദി പ്രദേശത്തേക്ക് പോവുന്നതിനായി ഇപ്പോള്‍ ലാന്‍ഡ് ചെയ്ത ഇടത്തേക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2031 ഓടെ പെര്‍സിവറന്‍സ് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കാനാണ് പദ്ധതി. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള പദ്ധതിയായിരിക്കും ഇത്. പെര്‍സിവറന്‍സ് അതിന്റെ ആദ്യത്തെ (ഭൂമി) വര്‍ഷം ചൊവ്വയില്‍ ചെലവഴിച്ചു. അതിന്റെ ലാന്‍ഡിങ് സൈറ്റിന്റെ തെക്കും പടിഞ്ഞാറുമുള്ള ഗര്‍ത്തത്തിന്റെ തറ പര്യവേക്ഷണം ചെയ്തു. ഇതിന് സയന്‍സ് ഫിക്ഷന്‍ രചയിതാവ് ഒക്ടാവിയ ബട്ട്‌ലറുടെ പേരിട്ടു. റോവര്‍ ഇപ്പോള്‍ ടച്ച്ഡൗണ്‍ സോണിലേക്ക് മടങ്ങുകയാണ്. പുരാതന ഡെല്‍റ്റയുടെ ആക്‌സസ് ചെയ്യാവുന്ന ഭാഗത്തേക്കുള്ള വഴിയിലാണ്- റിപോര്‍ട്ട് പറയുന്നു. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കില്‍ പെര്‍സിവറന്‍സിന് നിരവധി ഡസന്‍ റെഡ് പ്ലാനറ്റ് സാംപിളുകള്‍ ശേഖരിക്കാനാവും.

Next Story

RELATED STORIES

Share it