- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി നാസ
'സൈക്ക്' എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. 2022 ആഗസ്തില്‍ ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന പേടകത്തിന്റെ അന്തിമ മിനുക്കുപണികളിലാണ് എന്‍ജിനീയര്‍മാര്‍.
അമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണത്തിനായി വീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിന് പദ്ധതിയിട്ട് നാസ. നമ്മുടെ ആഗോള സമ്പദ്‌വ്യവസ്ഥയേക്കാള്‍ മൂല്യമുള്ള പൂര്‍ണമായും ലോഹത്താല്‍ നിര്‍മിച്ചതെന്ന് കരുതുന്ന വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാനാണ് ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നത്. 'സൈക്ക്' എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. വേനല്‍ക്കാലത്ത് വിക്ഷേപിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും പുതിയ ബഹിരാകാശ പേടകത്തിന്റെ രൂപം പ്രദര്‍ശിപ്പിച്ചു.
2022 ആഗസ്തില്‍ ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന പേടകത്തിന്റെ അന്തിമ മിനുക്കുപണികളിലാണ് എന്‍ജിനീയര്‍മാര്‍. 2023 മെയ് മാസത്തിലും, 2026 ന്റെ തുടക്കത്തിലും, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ പേടകം സൈക്കിനെ പരിക്രമണം ചെയ്യും. കാലഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ (ജെപിഎല്‍) വൃത്തിയുള്ള മുറിയിലാണ് 'സൈക്ക്' സൂക്ഷിച്ചിരിക്കുകയാണ്. സ്മാര്‍ട്ട് കാറിനേക്കാള്‍ അല്‍പ്പം വലുതും ബാസ്‌കറ്റ്‌ബോള്‍ വളയോളം പൊക്കമുള്ളതുമാണ് 'സൈക്കി'ലേക്കുള്ള പേടകം.
അതേസമയം, അതിന്റെ ചലനത്തെ ശക്തിപ്പെടുത്തുന്ന സോളാര്‍ പാനലുകള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അത്രയും വലുതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1852ല്‍ ഇതുവരെ കണ്ടെത്തിയ 16ാമത്തെ ഛിന്നഗ്രഹമായതിനാല്‍ ഇതിനെ ഔദ്യോഗികമായി '16 സൈക്കി' എന്ന് വിളിക്കുന്നു. എല്ലാറ്റിലുമുപരി ഏറ്റവും തിളക്കമുള്ളതും പ്രതിഫലിപ്പിക്കുന്നതുമായ ഛിന്നഗ്രഹം കൂടിയാണിത്. അത്യമൂല്യമായ മെറ്റലുകള്‍ അടങ്ങിയതാണ് 'സൈക്ക്' എന്ന ഈ ഛിന്നഗ്രഹം.
പൂര്‍ണമായും ഇരുമ്പും നിക്കലും കൊണ്ടാണ് നിര്‍മാണം. സൈക്കിനെ ഉള്‍ക്കൊള്ളുന്ന ലോഹങ്ങള്‍ക്ക് ഏകദേശം 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ വിലമതിക്കുമെന്ന് ചിലര്‍ കരുതുന്നു. ഇതിന് 173 മൈല്‍ (280 കിമീ) വിസ്താരമുണ്ടെന്നു കണക്കാക്കുന്നു. 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ (8,072 ക്വാഡ്രില്യണ്‍ പൗണ്ട്) വിലമതിക്കുന്ന അമൂല്യമായ ലോഹങ്ങളാല്‍ നിറഞ്ഞതായിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍, ഈ വര്‍ഷം ആദ്യം ഈ സിദ്ധാന്തത്തെ മറ്റൊരു കൂട്ടം ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു.
ബ്രൗണ്‍, പര്‍ഡ്യൂ സര്‍വകലാശാലകളിലെ ഗവേഷകര്‍ വിശ്വസിക്കുന്നത് ഇത് യഥാര്‍ഥത്തില്‍ കൂടുതല്‍ കഠിനമായ പാറയായിരിക്കുമെന്നാണ്. കാരണം സൈക്കിയുടെ ഗുരുത്വാകര്‍ഷണം മറ്റു വസ്തുക്കളെ വലിച്ചിടുന്ന രീതി സൂചിപ്പിക്കുന്നത് ഭീമാകാരമായ ഇരുമ്പിന്റെ സാന്ദ്രതയേക്കാള്‍ വളരെ കുറവാണ് ഇതിനെന്നാണ്. 'സൈക്ക്' ദൗത്യത്തിന് അത് സ്ഥിരീകരിക്കാനും ഛിന്നഗ്രഹത്തിന്റെ യഥാര്‍ഥ ഉത്ഭവം നിര്‍ണയിക്കാനും കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു.
ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ നമ്മുടെ സൗരയൂഥത്തിലെ ശിലാഗ്രഹങ്ങളുടെ നിര്‍മാണ ബ്ലോക്കുകളിലൊന്നായ ഒരു ഗ്രഹത്തിന്റെ കാമ്പില്‍ നിന്നുള്ള ലോഹമാണ് ബഹിരാകാശ പാറയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി വിശ്വസിക്കുന്നു. അങ്ങനെയാണെങ്കില്‍, നമ്മുടെ സ്വന്തം ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാന്‍ ഇത് ഒരു സവിശേഷ അവസരം നല്‍കും.
പാറക്കെട്ടുകളുള്ള ഗ്രഹങ്ങള്‍ക്ക് അവയുടെ ഉപരിതലത്തിന് താഴെ മാഗ്മയുടെ മധ്യഭാഗത്ത് സാന്ദ്രമായ ലോഹ കോറുകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍, അത്തരം ലോഹങ്ങളുടെ ആവരണത്തിനും പുറംതോടിനും താഴെയുള്ളതിനാല്‍ അവ നേരിട്ട് അളക്കാനും പഠിക്കാനും പ്രയാസമാണ്. അവിടെയാണ് 'സൈക്ക'് സാധ്യതകള്‍ തുറക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കാരണം അത് യഥാര്‍ഥത്തില്‍ ഒരു ആദ്യകാല ഗ്രഹത്തിന്റെ തുറന്ന ജാലകമായിരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
സൈക്ക് ബഹിരാകാശ പേടകം 21 മാസം സൈക്കിയെ പരിക്രമണം ചെയ്യുകയും അതിന്റെ ഘടനയെക്കുറിച്ച് പരിശോധിക്കുകയും ചെയ്യും. സൈക്ക് ടീമിന്റെ നിശ്ചയദാര്‍ഢ്യത്തിനും വൈദഗ്ധ്യത്തിനും നന്ദി, ഫ്‌ളോറിഡയിലെ ഞങ്ങളുടെ വിക്ഷേപണ സൈറ്റിലേക്ക് പോവാന്‍ ബഹിരാകാശ പേടകം തയ്യാറാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഞങ്ങള്‍- ലോഞ്ച് ഓപറേഷന്‍സ് മാനേജര്‍ ബ്രയാന്‍ ബോണ്‍ പറഞ്ഞു.
RELATED STORIES
ലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMT