Science

രാജ്യത്ത് മെയ് മാസത്തില്‍ ലഭിച്ചത് 121 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ റെക്കോര്‍ഡ് മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

34.18 ഡിഗ്രി സെല്‍ഷ്യസായിരുന്നു മെയ് മാസത്തിലെ ഇന്ത്യയിലെ ശരാശരി പരമാവധി താപനില. 1901ന് ശേഷമുള്ള നാലാമത്തെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതിമാസ റിപോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് മെയ് മാസത്തില്‍ ലഭിച്ചത് 121 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ റെക്കോര്‍ഡ് മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
X

ന്യൂഡല്‍ഹി: രാജ്യത്ത് 121 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ റെക്കോര്‍ഡ് മഴ മെയ് മാസത്തില്‍ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. റെക്കോര്‍ഡ് മഴയ്ക്ക് പുറമെ തുടര്‍ച്ചയായ രണ്ട് ചുഴലിക്കാറ്റുകള്‍ക്കും പടിഞ്ഞാറന്‍ മേഖലയില്‍ അസ്വസ്ഥതകള്‍ക്കും മെയ് മാസം സാക്ഷ്യം വഹിച്ചു. 34.18 ഡിഗ്രി സെല്‍ഷ്യസായിരുന്നു മെയ് മാസത്തിലെ ഇന്ത്യയിലെ ശരാശരി പരമാവധി താപനില. 1901ന് ശേഷമുള്ള നാലാമത്തെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതിമാസ റിപോര്‍ട്ടില്‍ പറയുന്നു.

1917 ല്‍ 32.68 ഡിഗ്രി സെല്‍ഷ്യസാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില. 1977ന് ശേഷം താപനില 33.84 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ഈ മാസം കാര്യമായ ചൂട് തരംഗങ്ങളുണ്ടായിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 2021 മെയ് മാസത്തില്‍ രാജ്യത്തൊട്ടാകെ പെയ്യുന്ന മഴയുടെ അളവ് 107.9 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 62 മില്ലീമീറ്ററുള്ള ലോങ് പിരീഡ് ശരാശരിയേക്കാള്‍ (എല്‍പിഎ) 74 ശതമാനം കൂടുതലാണ്. 1901 ന് ശേഷം മെയ് മാസത്തില്‍ ഇന്ത്യയിലെ മഴ ഏറ്റവും ഉയര്‍ന്നതാണ്.

1990 ല്‍ (110.7 മിമി) ഏറ്റവും കൂടുതല്‍ മഴ പെയ്തു- ഐഎംഡി പറഞ്ഞു. അറേബ്യന്‍ സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഓരോ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറേബ്യന്‍ കടലിനു മുകളില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തമായ കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചു. പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ നാശംവിതച്ചശേഷം മെയ് 17 നാണ് ഇത് ഗുജറാത്ത് തീരത്തെത്തിയത്. ബാസ്ഗല്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെടുകയും ഉഗ്രരൂപിയായി മാറുകയും ചെയ്തു. മെയ് 26 നാണ് ഇത് ഒഡീഷ തീരത്തെത്തിയത്.

പശ്ചിമ ബംഗാളിനെയും ഇത് ബാധിച്ചു. ഈ രണ്ട് ചുഴലിക്കാറ്റിന്റെയും അനന്തരഫലമായി പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴ പെയ്തു. ഉദാഹരണത്തിന്, 'ടൗട്ടെ' ചുഴലിക്കാറ്റ് ദുര്‍ബലമായപ്പോള്‍ അത് ഉത്തരേന്ത്യയിലേക്ക് നീങ്ങി. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മഴ പെയ്തു.

സമാനമായി 'യാസ്' കിഴക്കന്‍ ഇന്ത്യയില്‍ ജാര്‍ഖണ്ഡ്, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണമായി. 2021 ലെ വേനല്‍ക്കാലത്തിന്റെ മൂന്ന് മാസങ്ങളിലും ഉത്തരേന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം സാധാരണ നിലയേക്കാള്‍ കൂടുതലാണെന്ന് ഐഎംഡി പറഞ്ഞു. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയുടെയും മഴയുടെയും പ്രധാന ഉറവിടമായ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ നിര്‍ണായകമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it