Science

നാസയുടെ ബഹിരാകാശ ദൗത്യം; 10 സഞ്ചാരികളില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വംശജന്‍ അനില്‍ മേനോനും

12,000 അപേക്ഷകരില്‍നിന്ന് 10 പേരെയാണ് ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ, പാതി മലയാളിയായ അനില്‍ മനോന്‍ ഈ പത്തംഗ യാത്രാസംഘത്തില്‍ ഇടംനേടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. അടുത്തവര്‍ഷം ജനുവരിയിലാണ് അനില്‍ മേനോന്‍ ഡ്യൂട്ടിയില്‍ റിപോര്‍ട്ട് ചെയ്യുക.

നാസയുടെ ബഹിരാകാശ ദൗത്യം; 10 സഞ്ചാരികളില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വംശജന്‍ അനില്‍ മേനോനും
X

മേരിക്കയെ പ്രതിനിധീകരിക്കുന്നതിനും നാസയുടെ ഭാവി ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനുമായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചു. 12,000 അപേക്ഷകരില്‍നിന്ന് 10 പേരെയാണ് ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ, പാതി മലയാളിയായ അനില്‍ മനോന്‍ ഈ പത്തംഗ യാത്രാസംഘത്തില്‍ ഇടംനേടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. അടുത്തവര്‍ഷം ജനുവരിയിലാണ് അനില്‍ മേനോന്‍ ഡ്യൂട്ടിയില്‍ റിപോര്‍ട്ട് ചെയ്യുക. ഇദ്ദേഹത്തിന് രണ്ടുവര്‍ഷത്തെ പ്രാരംഭ ബഹിരാകാശ യാത്രാ പരിശീലനമുണ്ടാവും. യുഎസ് എയര്‍ഫോഴ്‌സ് മേജര്‍ നിക്കോള്‍ അയേഴ്‌സ്, യുഎസ് എയര്‍ഫോഴ്‌സ് മേജര്‍ മാര്‍ക്കോസ് ബെറിയോസ്, യുഎസ് മറൈന്‍ കോര്‍പ്‌സ് മേജര്‍ (റിട്ട.) ലൂക്ക് ഡെലാനി, യുഎസ് നേവി ലെഫ്റ്റനന്റ് സിഎംഡിആര്‍ ജെസീക്ക വിറ്റ്‌നര്‍, യുഎസ് നേവി ലെഫ്റ്റനന്റ് ഡെനിസ് ബേണ്‍ഹാം, യുഎസ് നേവി സിഎംഡിആര്‍ ജാക്ക് ഹാത്ത്വേ, ക്രിസ്റ്റഫര്‍ വില്യംസ്, ക്രിസ്റ്റീന ബിര്‍ച്ച്, ആന്ദ്രെ ഡഗ്ലസ് എന്നിവരാണ് മറ്റ് ഒമ്പത് ബഹിരാകാശ യാത്രികര്‍.

മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍ മേനോന്‍. 2014 ല്‍ നാസ ഫ്‌ളൈറ്റ് സര്‍ജനായാണ് അദ്ദേഹം സേവനം ആരംഭിക്കുന്നത്. നേരത്തെ സ്‌പേസ് എക്‌സിന്റെ ഡെമോ- 2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു. അതിന് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളില്‍ നാസയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം, ബഹിരാകാശ ഗവേഷകരുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു.

അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ലെഫ്റ്റനന്റ് കേണല്‍ മേനോന്‍ 45ാമത്തെ സ്‌പേസ് വിങില്‍ ഫ്‌ളൈറ്റ് സര്‍ജന്‍ എന്ന നിലിയില്‍ പിന്തുണ നല്‍കുകയും 173ാം ഫൈറ്റര്‍ വിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പേസ് എക്‌സില്‍ ജോലിചെയ്യുന്ന അന്നാ മേനോന്‍ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 1995 ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്‌കൂളില്‍നിന്നും സെന്റ് പോള്‍ അക്കാദമിയില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്‍, എയറോസ്‌പേസ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.

എമര്‍ജന്‍സി മെഡിസിന്‍, സ്‌പേസ് മെഡിസിന്‍ എന്നിവയെക്കുറിച്ച് നിരവധി ശാസ്ത്രീയ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡില്‍ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിങ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ വാക്‌സിനേഷന്‍ പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം ഇന്ത്യയിലും ഒരുവര്‍ഷം ചെലവഴിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികര്‍ക്ക് അഞ്ച് പ്രധാന വിഭാഗങ്ങളായാണ് പരിശീലനമുണ്ടാവുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സങ്കീര്‍ണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക. ബഹിരാകാശ നടത്തത്തിനുള്ള പരിശീലനം. സങ്കീര്‍ണമായ റോബോട്ടിക്‌സ് കഴിവുകള്‍ വികസിപ്പിക്കുക. T-38 പരിശീലന ജെറ്റ് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുക. റഷ്യന്‍ ഭാഷാ നൈപുണ്യ പരിശീലനം.

Next Story

RELATED STORIES

Share it