ആപ്പിളിനെ ആപ്പിളാക്കിയ മറ്റൊരു പ്രമുഖനും ആപ്പിള്‍ വിടുന്നു
BY SHN28 Jun 2019 6:07 AM GMT
X
SHN28 Jun 2019 6:07 AM GMT
കാലഫോര്‍ണിയ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് ആപ്പിളില്‍ നിന്ന് വിട പറയുന്നു. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ് ഐവ് ആപ്പിളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയിപ്പില്‍ വ്യക്തമാക്കി.1998 മുതല്‍ ആപ്പിളിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോണി ഐവ്. ആപ്പിളിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തവയാണ്. അതേ സമയം ഐവ് കമ്പനി വിടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഓഹരി വിലയില്‍ 1.74 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMT