Tech

പ്രകടനമികവില്ല; അമേരിക്കന്‍ ഐടി കമ്പനി ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രകടനമികവില്ല; അമേരിക്കന്‍ ഐടി കമ്പനി ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
X

ന്യൂയോര്‍ക്ക്: ഐടി രംഗത്തെ ഭീമന്‍മാരായ ഐബിഎം തങ്ങളുടെ പ്രവര്‍ത്തനമികവില്ലാത്ത 2000 ജീവനക്കാരെ പിരിച്ചുവിടുന്നു. പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും കുത്തകമല്‍സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനത്തോളം വരുന്നവരെയാണ് കമ്പനി പുറത്താക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയില്‍ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഐബിഎമ്മിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഒഴിവുവരുന്ന മേഖലകളില്‍ ഉദ്യോഗാര്‍ഥികളെ ഉടന്‍ നിയമിക്കുമെന്നും ഐബിഎം വ്യക്തമാക്കി. ടെക്ക്‌നോളജി രംഗത്ത് അതികായകന്‍മാരായി തുടരുന്ന ഐബിഎമ്മിന് കഴിഞ്ഞവര്‍ഷം മുതല്‍ സാമ്പത്തികനഷ്ടം ഏറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it