ഫെയ്‌സ്ബുക്കിന്റെ സ്വന്തം കറന്‍സി; പദ്ധതിയില്‍ നിന്ന് വമ്പന്മാര്‍ പിന്മാറുന്നു

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡം രംഗത്തെ വമ്പന്മാരായ മാസറ്റര്‍ കാര്‍ഡും വിസയുമാണ് ഏറ്റവുമൊടുവില്‍ പിന്മാറിയത്. ഇതേടെ ഫെയ്‌സ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ആഗോള ഡിജിറ്റല്‍ കറന്‍സി ലിബ്രയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിന്റെ സ്വന്തം കറന്‍സി; പദ്ധതിയില്‍ നിന്ന് വമ്പന്മാര്‍ പിന്മാറുന്നു

ഫെയ്‌സ്ബുക്ക് 2020 ജൂണില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയില്‍ നിന്ന് പ്രധാന കമ്പനികള്‍ പലതും പിന്മാറുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡം രംഗത്തെ വമ്പന്മാരായ മാസറ്റര്‍ കാര്‍ഡും വിസയുമാണ് ഏറ്റവുമൊടുവില്‍ പിന്മാറിയത്. ഇതേടെ ഫെയ്‌സ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ആഗോള ഡിജിറ്റല്‍ കറന്‍സി ലിബ്രയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ ലിബ്രയോട് എതിര്‍പ്പ് പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് മാസ്റ്റര്‍ കാര്‍ഡും വിസയും ലിബ്ര പദ്ധതി നടപ്പാക്കുന്ന അസോസിയേഷനില്‍ നിന്നും പിന്മാറിയതായി അറിയിച്ചത്.

ഇ ബേ, സ്‌െ്രെടപ്, മെര്‍കാഡോ പാഗോ എന്നിവ ഒരാഴ്ച മുമ്പ് പിന്മാറിയിരുന്നു. ആഗോള റെഗുലേറ്റര്‍മാര്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനാലായിരുന്നു ഇവരുടെ പിന്മാറ്റം.

വിവിധ കമ്പനികള്‍ ലിബ്ര അസോസിയേഷനില്‍ നിന്നു പുറത്തുപോകുന്നത് ആഗോള ഡിജിറ്റല്‍ കറന്‍സി എന്ന നിലയില്‍ ഉയര്‍ന്നുവരാനുള്ള ലിബ്രയുടെ സാധ്യതകളെ തടയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൊഡാഫോണും ലിഫ്റ്റുമാണ് ലിബ്ര അസോസിയേഷനില്‍ തുടരുന്ന പ്രധാന കമ്പനികള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങില്‍ നിന്നു ഫേസ്ബുക്ക് തങ്ങളുടെ മേഖല ഇ കോമേഴ്‌സ് രംഗത്തേക്ക് കൂടെ വികസിപ്പിക്കുയാണ് ലിബ്രയിലൂടെ ലക്ഷ്യമിടുന്നത്. ലിബ്ര അസോസിയേഷനാകും 2020 ആദ്യ പകുതിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഡിജിറ്റല്‍ നാണയം നിയന്ത്രിക്കാന്‍ പോകുന്നത് എന്ന് ജൂണില്‍ അറിയിച്ചിരുന്നു.

അതേ സമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം. മറ്റ് ചില മുന്‍നിരകമ്പനികളെയും സംഘടനകളെയും പദ്ധതിയുമായി സഹകരിപ്പിക്കാനാണ് അലോചന. അടുത്തവര്‍ഷം ജൂണില്‍ ലിബ്ര നടപ്പാക്കാനായിരുന്നു ഫെയ്‌സ് ബുക്ക് തീരുമാനിച്ചിരുന്നത്.

ഫ്രാന്‍സും ജര്‍മനിയും കഴിഞ്ഞ മാസം ലിബ്രയെ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്നത് തടയുമെന്ന് പറഞ്ഞിരുന്നു. പകരം പബ്ലിക് ക്രിപ്‌റ്റോകറന്‍സിയുടെ വികസനത്തെ പിന്തുണയ്ക്കുന്നതായും ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. സ്വകാര്യത, കള്ളപ്പണം വെളുപ്പിക്കല്‍, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സ്ഥിരതസംബന്ധിച്ച ആശങ്കകള്‍ എന്നിവ പരിഹരിക്കുന്നതിന് മുമ്പ് ലിബ്രയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും വ്യക്തമാക്കി. നേരത്തെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലിബ്രയ്‌ക്കെതിരായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

'ആഗോള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന ഒരു പദ്ധതിയെക്കുറിച്ച്' ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രണ്ട് മുതിര്‍ന്ന ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, സ്‌െ്രെടപ്പ് എന്നിവയ്ക്ക് കത്തെഴുതിയിരുന്നു. അതിന് പിന്നാലെയാണ് ഈ പിന്മാറം എന്ന് കരുതുന്നു.

RELATED STORIES

Share it
Top