ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ഇനി ഫോണ്‍ വിളിക്കാം

ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ഇനി ഫോണ്‍ വിളിക്കാം

ബംഗളൂരു: കോളര്‍ ഐഡി ആപ്ലിക്കേഷന്‍ മാത്രമായിരുന്ന ട്രൂകോളര്‍ ഒരു ചുവടുകൂടി മുന്നോട്ട് വച്ച് ഇന്റര്‍നെറ്റ് വോയ്‌സ് കോള്‍ സേവനങ്ങളിലേക്ക് കടക്കുന്നു. ഫീച്ചര്‍ നിലവില്‍ വരുന്നതോടെ ട്രൂകോളര്‍ ആപ്പ് വഴി ലോകത്ത് എവിടെയുമുള്ള ട്രൂകോളര്‍ ഉപയോക്താക്കളെ ഫോണ്‍ വഴി വിളിക്കാം. ട്രൂകോളറിന് ലോകത്താകമാനം 14 കോടി ഉപയോക്താക്കളുണ്ട്.

വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) അടിസ്ഥാനമാക്കിയാണ് ഇന്റര്‍നെറ്റ് വഴി സൗജന്യ വോയ്‌സ് കോള്‍ സൗകര്യമൊരുക്കുന്നത്. വൈഫൈ ഉപയോഗിച്ചും ഇന്റര്‍നെറ്റ് ഉപയോഗിച്ചും ഇനി ഫോണ്‍ കോളുകള്‍ ചെയ്യാമെന്നതാണ് പ്രതേകത. മികച്ച ഗുണമേന്മയും പെട്ടെന്ന് കോളുകള്‍ കണക്ടാവുകയും ചെയ്യുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുക. തുടര്‍ന്ന് ഐഒഎസിലേക്കും സേവനം വ്യാപിപിക്കും.

RELATED STORIES

Share it
Top