ഇന്ത്യന്‍ സംഗീത വിപണിയില്‍ തരംഗമായി സ്‌പോട്ടിഫൈ

ലോഞ്ച് ചെയ്ത് ഒരാഴ്ച്ചയ്ക്കകം തന്നെ 10 ലക്ഷം പേരാണ് സ്‌പോട്ടിഫൈയുടെ ഉപയോക്താക്കളായി മാറിയത്. റിലയന്‍സിന്റെ ജിയോസാവന്‍, ആപ്പിളിന്റെ ആപ്പിള്‍ മ്യൂസിക് തുടങ്ങിയ വമ്പന്മാര്‍ വാഴുന്ന വിപണിയിലേക്കാണ് സ്‌പോട്ടിഫൈയുടെ കടന്നുവരവ്.

ഇന്ത്യന്‍ സംഗീത വിപണിയില്‍ തരംഗമായി സ്‌പോട്ടിഫൈ

ലോകത്തെ ഏറ്റവും ജനപ്രിയ മ്യൂസിക് സ്ട്രീമിങ് സേവനദാതാക്കളായ സ്‌പോട്ടിഫൈ ഇന്ത്യന്‍ വിപണിയിലും തരംഗമാവുന്നു. ലോഞ്ച് ചെയ്ത് ഒരാഴ്ച്ചയ്ക്കകം തന്നെ 10 ലക്ഷം പേരാണ് സ്‌പോട്ടിഫൈയുടെ ഉപയോക്താക്കളായി മാറിയത്. റിലയന്‍സിന്റെ ജിയോസാവന്‍, ആപ്പിളിന്റെ ആപ്പിള്‍ മ്യൂസിക് തുടങ്ങിയ വമ്പന്മാര്‍ വാഴുന്ന വിപണിയിലേക്കാണ് സ്‌പോട്ടിഫൈയുടെ കടന്നുവരവ്.

പരസ്യങ്ങളോട് കൂടിയ സൗജന്യ വേര്‍ഷനും മാസം 119 രൂപ നിരക്കില്‍ പരസ്യമില്ലാത്ത പ്രീമിയം സര്‍വീസും സ്വീഡിഷ് കമ്പനിയായ സ്‌പോട്ടിഫൈ വാഗ്ദാനം ചെയ്യുന്നു. 130 കോടി ജനങ്ങളും 400 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും ഉള്ള ഇന്ത്യ സ്‌പോട്ടിഫൈയെ സംബന്ധിച്ചിടത്തോളം വമ്പന്‍ വിപണിയാണ്.

80 ദശലക്ഷം ഉപയോക്താക്കളുള്ള ടെന്‍സിന്റെ ഗാനയാണ് നിലവില്‍ ഇന്ത്യന്‍ സ്ട്രീമിങ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്‌പോട്ടിഫൈക്ക് ആഗോള തലത്തില്‍ മാസം 207 ദശലക്ഷം ആക്ടീവ് യൂസര്‍മാരും 96 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്.

ആമസോണിന്റെ പ്രൈം മ്യൂസിക്, ആല്‍ഫബെറ്റിന്റെ ഗൂഗ്ള്‍ പ്ലേ മ്യൂസിക്, സിയോമിയുടെ ഹംഗാമ എന്നിവയും ഇന്ത്യന്‍ സ്ട്രീമിങ് മ്യൂസിക് വിപണിയില്‍ സജീവമാണ്.

MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top