Apps & Gadgets

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ
X

ന്ത്യയില്‍ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കുന്നതില്‍ ചൈന ഏറെ മുന്നിലാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ നിന്ന് ചെലവ് കുറഞ്ഞ വിഭാഗത്തില്‍ നിന്ന് ചൈനീസ് ഭീമന്‍മാരെ പുറത്താക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 ഡോളര്‍, അതായത് 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നതില്‍ നിന്ന് ഇന്ത്യ ചൈനീസ് നിര്‍മാതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണനം വിലക്കുന്നത് റിയല്‍മി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 2022 ജൂണ്‍ വരെയുള്ള പാദത്തില്‍ 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു. കൊവിഡ് കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന രംഗത്ത് ചൈനയില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യയില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കാന്‍ അവര്‍ക്കായി.

2020 ല്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതോടുകൂടി ഇന്ത്യ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ വീചാറ്റ്, ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ടിക് ടോക്ക് എന്നിവയുള്‍പ്പെടെ 300 ലധികം ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ പകുതിയില്‍ താഴെ മാത്രമായിരുന്നു. കൊവിഡ് ബാധിച്ച സമയങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പ്പനയാണ് നടന്നത്.

2020 സപ്തംബറില്‍ 50 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നു. ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. 13.1 ദശലക്ഷം യൂനിറ്റ് ഫോണുകളാണ് 2020 ല്‍ ഷവോമി വിറ്റത്. തിങ്കളാഴ്ച ഹോങ്കോങ്ങിലെ വ്യാപാരത്തിന്റെ അവസാന മിനിറ്റുകളില്‍ ഷവോമിയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. ഇത് 3.6% ഇടിഞ്ഞു, ഈ വര്‍ഷം അവരുടെ ഇടിവ് 35% ലേക്ക് ഉയര്‍ന്നു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഷവോമി, എതിരാളികളായ ഒപ്പോ, വിവോ പോലുള്ള ചൈനീസ് കമ്പനികളെ ന്യൂഡല്‍ഹി ഇതിനകം തന്നെ അവരുടെ സാമ്പത്തിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത് നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ക്കും കാരണമായി. 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഭീമന്‍മാരുടെ സ്മാര്‍ട്ട്‌ഫോണുകളോട് നോ പറയുമ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ സാധ്യത ഉയര്‍ന്നേക്കും. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികള്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ പകുതിയില്‍ താഴെ മാത്രമായിരുന്നു.

Next Story

RELATED STORIES

Share it