Apps & Gadgets

വാട്‌സ് ആപ്പ് വഴി എങ്ങനെ ബാങ്ക് ബാലന്‍സ് അറിയാം ?

വാട്‌സ് ആപ്പ് വഴി എങ്ങനെ ബാങ്ക് ബാലന്‍സ് അറിയാം ?
X

ബാങ്കിങ് മേഖല ഡിജിറ്റല്‍ മുന്നേറ്റത്തിലാണ്. പല ബാങ്കുകളും വാട്‌സ് ആപ്പ് വഴി ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ കൊവിഡ് മഹാമാരിയുടെ കാലത്ത് ബാങ്കില്‍ പോവാതെ നമ്മുടെ ഇഷ്ടത്തിന് ഏത് സമയത്തും എവിടെ നിന്നും ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനായി സാധിക്കും. വാട്‌സ് ആപ്പ് ബാങ്കിങ് വഴി അത് കുറച്ചുകൂടി വിപുലമായി. യുപിഐ പേയ്‌മെന്റ് സേവനമാണ് വാട്‌സ് ആപ്പ് നല്‍കുന്നത്. വാട്‌സ് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങി മറ്റേതൊരു യുപിഐ ആപ്ലിക്കേഷന്‍ പോലെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴിയാണ് മെസേജുകള്‍ കൈമാറുന്നത്. ഇത് വളരെ സുരക്ഷിതമാണെന്നാണ് ബാങ്കുകള്‍ നല്‍കുന്ന ഉറപ്പ്.

ബീറ്റാ ടെസ്റ്റിങ്ങിന്റെ ഭാഗമായി 2018ലാണ് ആദ്യമായി ആരംഭിച്ച യുപിഐ അടിസ്ഥാനമാക്കിയുള്ള സേവനമാണ് വാട്‌സ് ആപ്പ് പേയ്‌മെന്റ്. 2020 നവംബറില്‍ രാജ്യത്തെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കി. നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പങ്കാളിത്തത്തോടെയാണ് വാട്‌സ് ആപ്പ് പേയ്‌മെന്റ് വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ 227ലധികം ബാങ്കുകളുമായി സഹകരിച്ച് തല്‍സമയ പേയ്‌മെന്റ് സംവിധാനവും വാഗ്ദാനം ചെയ്യുന്നു.

തല്‍സമയം പണം അയക്കാനും സ്വീകരിക്കാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനായി വാട്‌സാപ്പുമായി ഒരു ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കണം. ഇതിനായി 'സെറ്റിങ്‌സില്‍' പോയി 'പേയ്‌മെന്റ് ഓപ്ഷന്‍' എന്നുള്ളത് എടുത്ത് അതിലുള്ള നിര്‍ദേശങ്ങള്‍ നോക്കുക. ആപ്പില്‍നിന്ന് അവരുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും ഇപ്പോള്‍ കഴിയുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ രണ്ട് വഴികളുണ്ട്. നിങ്ങള്‍ക്ക് ഒന്നുകില്‍ ആപ്പിലെ ക്രമീകരണ വിഭാഗത്തില്‍നിന്ന് ബാലന്‍സ് പരിശോധിക്കാം അല്ലെങ്കില്‍ പണം അയയ്ക്കുമ്പോള്‍ പേയ്‌മെന്റ് സ്‌ക്രീനില്‍ നിന്ന് കാണുക.

വാട്‌സ് ആപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് അറിയുന്നതിന്

ആദ്യം വാട്‌സ് ആപ്പ് തുറക്കുക

'പേയ്‌മെന്റ്‌സ്' എന്നത് എടുക്കുക

ഏത് ബാങ്ക് അക്കൗണ്ട് ആണെന്നത് തിരഞ്ഞെടുക്കുക

'ബാങ്ക് അക്കൗണ്ട് ബാലന്‍സ് കാണുക' (View Account Balance) എന്നത് കൊടുക്കുക

അതിനുശേഷം ക്ലിക്ക് ചെയ്യുക. യുപിഐ പിന്‍ നമ്പര്‍ അടിച്ചുകൊടുത്താല്‍ ബാലന്‍സ് കാണാന്‍ സാധിക്കും

പണം അയക്കുമ്പോഴും നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.

Next Story

RELATED STORIES

Share it