Apps & Gadgets

ഫെയ്‌സ്ബുക്കിന്റെ വീഡിയോ ചാറ്റ് ഉപകരണത്തില്‍ ഇനി വാട്ട്‌സാപ്പും പ്രവര്‍ത്തിക്കും

ചുരുക്കം രാജ്യങ്ങളില്‍ മാത്രം ലഭ്യമായ പോര്‍ട്ടല്‍ ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ലോഞ്ച് ചെയ്യാനാണ് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നത്.

ഫെയ്‌സ്ബുക്കിന്റെ വീഡിയോ ചാറ്റ് ഉപകരണത്തില്‍ ഇനി വാട്ട്‌സാപ്പും പ്രവര്‍ത്തിക്കും
X

ഫെയ്‌സ്ബുക്കിന്റെ വീഡിയോ ചാറ്റ് ഉപകരണമായ പോര്‍ട്ടല്‍ വഴി ഇനി വാട്ട്‌സാപ്പ് വീഡിയോ കോളിങും സാധിക്കും. ചുരുക്കം രാജ്യങ്ങളില്‍ മാത്രം ലഭ്യമായ പോര്‍ട്ടല്‍ ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ലോഞ്ച് ചെയ്യാനാണ് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നത്.

പോര്‍ട്ടല്‍ ഉപയോഗിച്ച് മറ്റൊരു പോര്‍ട്ടല്‍ ഉപയോക്താവിനെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. ഫെയ്‌സ്ബുക്കോ അതിന്റെ മെസഞ്ചറോ ഉപയോഗിച്ചാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. വീഡിയോ കോളിങിന് പുറമേ സ്‌പോട്ടിഫൈ, പാന്‍ഡോറ തുടങ്ങിയവ വഴി സംഗീതം ആസ്വദിക്കാനും ഫെയ്‌സ്ബുക്ക് വീഡിയോ പ്ലാറ്റ്‌ഫോമായ വാച്ച് വഴി വീഡിയോ സ്ട്രീമിങ് നടത്താനും പോര്‍ട്ടല്‍ ഉപയോഗിച്ച് സാധിക്കും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വലിയ തോതില്‍ ആശ്രയിക്കുന്ന വാട്ട്‌സാപ്പ് വീഡിയോ കോളിങ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതോടെ പോര്‍ട്ടല്‍ കൂടുതല്‍ ജനപ്രിയമാവും.

ഉപയോഗിക്കുന്നയാളെ കൃത്യമായി ട്രാക്ക് ചെയ്തു ഫോക്കസ് സാധിക്കുന്ന സ്മാര്‍ട്ട് കാമറ പോര്‍ട്ടലിന്റെ പ്രത്യേകതയാണ്. മുറിയില്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ കാമറ വൈഡ് ആംഗിള്‍ മോഡിലേക്ക് മാറുകയും എല്ലാവരെയും ഫോക്കസില്‍ കൊണ്ടുവരികയും ചെയ്യും. ഒരാള്‍ മാത്രമാണെങ്കില്‍ കാമറ കൃത്യമായി ഉപയോഗിക്കുന്നയാളുടെ മുഖത്തേക്കു മാത്രമായി ഫോക്കസ് ചെയ്യും.

Next Story

RELATED STORIES

Share it