Apps & Gadgets

പുതിയ മൂന്ന് ഫോണുകളുമായി കൂൾപാഡ്

ഡിസംബർ 20ന് മെഗാ സീരിസ് വിഭാഗത്തിലാണ് കൂൾപാഡ് പുതിയ മൂന്ന് ഫോണുകൾ അവതരിപ്പിക്കുന്നത്

പുതിയ മൂന്ന് ഫോണുകളുമായി കൂൾപാഡ്
X

ഇന്ത്യൻ വിപണിയിൽ വീണ്ടും സജീവമാകൻ ഒരുങ്ങിയിരിക്കുകയാണ് സ്മാർട്ഫോൺ കമ്പനിയായ കൂൾപാഡ്. ചൈനീസ് കമ്പനിയായ കൂൾപാഡിന് ചൈനീസ് വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ഇന്ത്യൻ വിപണിയിൽ വേണ്ടത്ര മുന്നേറ്റം കാഴ്ച വയ്ക്കാൻ കൂൾപാഡിന് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണി കീഴടക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൂൾപാഡ്.

ഡിസംബർ 20ന് മെഗാ സീരിസ് വിഭാഗത്തിലാണ് കൂൾപാഡ് പുതിയ മൂന്ന് ഫോണുകൾ അവതരിപ്പിക്കുന്നത്. മൂന്ന് ഫോണുകളും ഓഫ്‌ലൈൻ വിപണിയെ ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. ഫോണുകളുടെ സ്പെസിഫിക്കേഷനുകളും മറ്റു വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടില്ല.

കൂൾപാഡ് മെഗാ സീരിസിൽ അവസാനം പുറത്തിറക്കിയ ഫോൺ കൂൾപാഡ് മെഗാ 5എ ആയിരുന്നു. ഡിസംബർ 20ന് മെഗാ 5എയുടെ പിൻഗാമികളെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. മൂന്ന് ഫോണുകളുടെയും മുൻ പാനലുകളുടെ ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നോച്ച്‌ലെസ്സ് ഡിസ്‌പ്ളെയോട് കൂടിയ ഡിസ്‌പ്ളെ പാനലുകൾ, വലിയ ബെസൽ, മെറ്റാലിക്ക് ഹൗസിങ്, ഓൺ-സ്ക്രീൻ നാവിഗേഷണൽ സ്വിച്ച് എന്നിവ ഉണ്ടെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

കൂടാതെ കൂൾപാഡ് പുതിയ എൻട്രി ലെവൽ ഫോൺ ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂൾപാഡ് എം3 എന്ന പേരിൽ ചൈനീസ് വിപണിയിലെത്തിയ ഫോണിന് 799 യുവാൻ( 8,000 രൂപ) ആണ് വില. ജെന്റിൽമാൻസ് ഇനാമൽ, ബ്ലൂ സീ തുടങ്ങിയ നിറങ്ങളിൽ എത്തുന്ന ഫോണിന് 5.85 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണുള്ളത്.

മീഡിയടെക്ക് എംടി 6750 പ്രൊസസ്സർ, 4ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ്, ആൻഡ്രോയ്‌ഡ് 8.1 ഓറിയോ, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് എം3യുടെ പ്രത്യേകതകൾ.


Next Story

RELATED STORIES

Share it