You Searched For "election commission"

കോണ്‍ഗ്രസ്സിന് വേണ്ടി വര്‍ഗീയ പ്രചാരണം; കംപ്യൂട്ടര്‍ ബാബയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്

9 May 2019 8:00 PM GMT
ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്നതരത്തില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.

ക്രമക്കേട്: ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി; റീ പോളിങ് 12ന്

8 May 2019 5:11 AM GMT
ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. മെയ് 12ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ ആറുമണിക്കൂറായിരിക്കും വോട്ടെടുപ്പ് സമയം.

ബാലാകോട്ട് പരാമര്‍ശത്തിലും മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

7 May 2019 7:01 AM GMT
വോട്ടെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എട്ടാമത്തെ പരാതിയിലാണ് മോദിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

വിവി പാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

7 May 2019 5:44 AM GMT
വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനപ്പരിശോധനാ ഹരജിയില്‍ പ്രതിപക്ഷം വാദിച്ചു.

കള്ളവോട്ട്: മീണയുടെ ശുപാര്‍ശ തള്ളി; പഞ്ചായത്തംഗത്തിന് അയോഗ്യതയില്ല

6 May 2019 11:52 AM GMT
ഇത്തരമൊരു ശുപാര്‍ശ നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്കാറാം മീണയുടെ അഭ്യര്‍ഥന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ്: പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി

6 May 2019 9:54 AM GMT
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസിന്റെ ലോക്‌സഭാ അംഗം സുഷ്മിത ദേബ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

2 May 2019 7:14 AM GMT
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല.

സൈനികരുടെ പേരില്‍ വോട്ടുചോദിച്ചെന്ന പരാതി; മോദിയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

1 May 2019 5:54 PM GMT
മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സേനയുടെ നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയപ്പാര്‍ട്ടികളോട് നിര്‍ദേശിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിലെ റാലിയിലായിരുന്നു മോദിയുടെ വിവാദപ്രസംഗം.

വര്‍ഗീയ പരാമര്‍ശം: പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുദ്ധിപത്രം

1 May 2019 12:41 AM GMT
മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നും തരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വര്‍ധയിലെ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി.

അഅ്‌സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

30 April 2019 6:57 PM GMT
രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഅ്‌സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്....

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രസംഗം; പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

30 April 2019 5:04 PM GMT
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളി. മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മോദി, അമിത് ഷാ, രാഹുല്‍ എന്നിവര്‍ക്കെതിരായ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും

30 April 2019 4:29 AM GMT
പരാതി സംബന്ധിച്ച് കമ്മീഷന്‍ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

കള്ളവോട്ട്: റീ പോളിങ് വേണമെന്ന് മുല്ലപ്പള്ളി

27 April 2019 1:09 PM GMT
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരിലെ കള്ളവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി

27 April 2019 8:33 AM GMT
ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ പരാതി വെബ്‌സൈറ്റില്‍ കാണാനില്ല

25 April 2019 6:21 AM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതി കമ്മീഷന്റെ വെബ്‌സൈറ്റില്‍...

വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടില്ല; ആറുമണിക്ക് അവസാനിക്കുമെന്ന് ടിക്കാറാം മീണ

23 April 2019 12:29 PM GMT
എന്നാല്‍ ആറിന് പോളിങ് സ്‌റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മീണ അറിയിച്ചു. ഇതിനായി ആറുമണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രിസൈഡിങ്ങ് ഓഫിസര്‍ നമ്പരിട്ട സ്ലിപ് നല്‍കും.

മോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് വിലക്ക്; പ്രക്ഷേപണം ചെയ്ത ഭാഗങ്ങള്‍ നീക്കണം

20 April 2019 1:12 PM GMT
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗവിന് നിര്‍ദേശം നല്‍കി.

രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

19 April 2019 5:02 PM GMT
24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്

തിരഞ്ഞെടുപ്പ് കമ്മീഷനു ദലിതു വിരുദ്ധ മനോഭാവമെന്നു മായാവതി

18 April 2019 5:10 PM GMT
ലഖ്‌നോ: കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ക്കു പുറമെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ബിഎസ്പി അധ്യക്ഷ മായാവതിയും. തിരഞ്ഞെടുപ്പ് കമ്മീഷനു ദലിതു വിരുദ്ധ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ ചട്ടുകമാവരുത് എസ്ഡിപിഐ

18 April 2019 3:29 PM GMT
ഒഡിഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത നടപടി നീതിനടപ്പാക്കുന്ന മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മോദിയുടെ ഭീഷണിയാണെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ മോദിയുടെ ചട്ടുകമാവരുതെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന് യുഡിഎഫ്

17 April 2019 2:40 PM GMT
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാവരുത്; വോട്ടർപട്ടികയിൽ പേരില്ലാതെ വോട്ട് ചെയ്യാനാവില്ല

17 April 2019 8:47 AM GMT
വോട്ടർപട്ടികയിൽ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടുരേഖപ്പെടുത്താൻ അവകാശമുള്ളൂ. അതല്ലാതെ, പട്ടികയിൽ പേരില്ലാത്തവർ ആധാർ കാർഡോ വോട്ടർ കാർഡോ ഹാജരാക്കിയാൽ 'ചലഞ്ച് വോട്ട്' ചെയ്യാമെന്ന രീതിയിലുള്ള സന്ദേശങ്ങൾ വ്യാജമാണ്.

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 April 2019 7:09 AM GMT
അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടില്ലെന്നു കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.

തിര. കമ്മീഷനെതിരേ മായാവതി അധികാരത്തിലെത്തിയാല്‍ പലിശ സഹിതം തിരിച്ച് നല്‍കും

16 April 2019 6:09 AM GMT
അതേസമയം, തിരഞ്ഞെടുപ്പ് വിലക്കിനെതിരേ മായാവതി സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍ ഹരജി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

പെരുമാറ്റച്ചട്ട ലംഘനം: അസംഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

15 April 2019 4:52 PM GMT
ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ മൂന്നുദിവസത്തേക്ക് പ്രചാരണം നടത്തുന്നതില്‍നിന്നാണ് അസംഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

പോളിങ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ 30 ലക്ഷം വരെ നഷ്ടപരിഹാരം

15 April 2019 1:15 PM GMT
തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/ സാമൂഹികവിരുദ്ധർ എന്നിവർ നടത്തുന്ന ആക്രമണം, ബോംബ്, റോഡ് മൈൻ, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയിൽ മരണമടയുന്നവർക്കാണ് 30 ലക്ഷം രൂപ ലഭിക്കുക.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

15 April 2019 8:13 AM GMT
കശുവണ്ടി ഫാക്ടറികളിലെ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെ എൽഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്നായിരുന്നു പരാതി.

കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡറായ രാഹുല്‍ ദ്രാവിഡിനു വോട്ടില്ല

14 April 2019 12:33 PM GMT
ന്ദിരാനഗറിലെ താമസക്കാരനായിരുന്ന ദ്രാവിഡ് മല്ലേശ്വരത്തേക്കു താമസം മാറിപ്പോള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്റെ മണ്ഡലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ് അപേക്ഷ നല്‍കാതിരുന്നതാണ് നീക്കം ചെയ്യാന്‍ കാരണം

പോസ്റ്റല്‍ വോട്ട്: ഡിജിപിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

14 April 2019 8:58 AM GMT
ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പോലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി പരാതിയില്‍ ആരോപിക്കുന്നു.

കാർഷിക ലോണുകൾക്ക് മോറട്ടോറിയം: അനുമതി തിരഞ്ഞെടുപ്പിന് ശേഷമെന്ന് ടീക്കാറാം മീണ

13 April 2019 7:18 AM GMT
കോഴിക്കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് ബോധവൽകരണത്തിനായി ട്രാൻസ്‌ജെൻഡർമാരും

12 April 2019 3:00 PM GMT
ഇത്തവണ 174 ട്രാൻസ്‌ജെൻഡർമാരാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ഇതിൽ 16 പേർ എൻആർഐ വോട്ടർമാരാണെന്നതും പ്രത്യേകതയാണ്. ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -48 പേർ.

രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

12 April 2019 9:31 AM GMT
മെയ് 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ അറിയിക്കണം. പണം നല്‍കിയതാര്, അവരുടെ വിവരങ്ങള്‍ എന്നിവ നല്‍കണമെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സുരക്ഷാപ്ലാൻ തയ്യാറായി

11 April 2019 4:42 PM GMT
3607 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ചെയ്യും. സംസ്ഥാന പോലിസിനുപുറമേ, 57 കമ്പനി അർധ സൈനിക വിഭാഗത്തെ വിന്യസിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 2000 പോലിസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കും

ദലിതനായതിന്റെ പേരില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പൊട്ടിക്കരഞ്ഞ് വോട്ടര്‍

11 April 2019 10:00 AM GMT
ഷാംലി നയാ ബസാറിലെ താമസക്കാരനായ പ്രസാദ് ദലിതനായതിന്റെ പേരില്‍ പോളിങ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു.

ബിജെപിക്കു വേണ്ടി നിര്‍മിച്ച കോടികളുടെ ഇലക്ട്രോണിക് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു

10 April 2019 2:48 PM GMT
മുംബൈയിലെ ഖാറിലുള്ള കെട്ടിടത്തില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡുകള്‍ പിടികൂടിയത്. സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതാണ് കാര്‍ഡ്. കാര്‍ഡ് തുറന്നാല്‍ മോദിയുടെ ശബ്ദ സന്ദേശം കേള്‍ക്കുന്ന രൂപത്തിലാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്.
Share it
Top