Latest News

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഐഡി റദ്ദാക്കുമെന്ന് ഫീല്‍ഡ് ഓഫിസര്‍മാര്‍

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഐഡി റദ്ദാക്കുമെന്ന് ഫീല്‍ഡ് ഓഫിസര്‍മാര്‍
X

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാണെന്ന് കോടതിയില്‍ പറയുമ്പോഴും ലിങ്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി അനുഭവസ്ഥര്‍. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ ഐഡി റദ്ദാകുമെന്ന് തന്നോട് പറഞ്ഞതായി എഴുത്തുകാരനായ മേഘാന്ദ് എസ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്ലോക്ക്തല ഓഫിസില്‍നിന്നാണ് അദ്ദേഹത്തിന് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്.

ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് മുകളില്‍നിന്ന് ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസില്‍നിന്ന് അദ്ദേഹത്തെ ഒരു ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട് ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമല്ലെന്ന് അറിയിച്ചുവത്രെ.

അതേസമയം ബ്ലോക്ക്തല ഓഫിസുകളില്‍ നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇത്തരം ബന്ധിപ്പിക്കല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമല്ലെന്ന് നിയമമന്ത്രി കിരന്‍ റിജിജുവും പറഞ്ഞു.

Next Story

RELATED STORIES

Share it