Sub Lead

ബംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; പിന്നില്‍ ബിജെപി എംഎല്‍എയെന്ന് പോലിസ്

ബംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; പിന്നില്‍ ബിജെപി എംഎല്‍എയെന്ന് പോലിസ്
X

ബംഗളൂരു: കര്‍ണാടകത്തിലെ ബംഗളൂരുവിലെ ഹലസുരു ലേക്കില്‍ യുവാവിനെ വെട്ടിക്കൊന്നു. ശിവകുമാര്‍ എന്ന ബിക്ലു ശിവയാണ് കൊല്ലപ്പെട്ടത്. ശിവകുമാറിന്റെ മാതാവ് വിജയലക്ഷ്മി നല്‍കിയ പരാതിയില്‍ കര്‍ണാടക മുന്‍മന്ത്രിയും കെആര്‍ പുര എംഎല്‍എയുമായ ഭ്യാരതി ബാസവരാജ് അടക്കമുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. വീടിന് തൊട്ടുമുന്നിലിട്ടാണ് ശിവകുമാറിനെ കാലപ്പെടുത്തിയത്. രണ്ടു പേരുമായി സംസാരിച്ചു നില്‍ക്കെയാണ് കൊലയാളി സംഘമെത്തിയത്. ആക്രമണത്തില്‍ ശിവകുമാറിന്റെ തലയോട്ടി കഷ്ണങ്ങളായി നുറുങ്ങിയെന്ന് പോലിസ് അറിയിച്ചു.

വസ്തുതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലിസ് സൂചന നല്‍കി. 2023ല്‍ ശിവകുമാര്‍ ഒരു വസ്തു വാങ്ങിയിരുന്നു. ആ ഭൂമിയില്‍ ഒരു ഷെഡ് കെട്ടുകയും രണ്ടുപേരെ ജീവനക്കാരായി നിയമിക്കുകയും ചെയ്തു. എന്നാല്‍, പ്രതികള്‍ ജീവനക്കാരെ ഒഴിപ്പിക്കുകയും പവര്‍ ഓഫ് അറ്റോണി ചോദിക്കുകയും ചെയ്തു. ഇതില്‍ ശിവകുമാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഭീഷണി തുടര്‍ന്നു. ശിവകുമാറിന്റെ കൂടെയുണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍ എന്ന യുവാവിനും ആക്രണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ലോകേഷ് എന്ന യുവാവ് സംഭവം രഹസ്യമായി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. ശിവകുമാറിനെതിരെ പലതരത്തിലുള്ള 11 കേസുകളുണ്ട്.

Next Story

RELATED STORIES

Share it