Sub Lead

എറണാകുളത്ത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: ഏഴു പേര്‍ കസ്റ്റഡിയില്‍

വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിനെ(34) നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഏഴു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. കേസില്‍ പ്രതികളായ നാല് പേരെ ശനിയാഴ്ചയും മൂന്ന് പേരെ ഞായറാഴചയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ 13 പേരോളം ഉള്ളതായിട്ടാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.കൊല്ലപ്പെട്ട ജിബിനെ കയറ്റി കൊണ്ടുപോയ ഓട്ടോറിക്ഷ ഞായറാഴ്ച പോലിസ് പരിശോധിച്ചു.

എറണാകുളത്ത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: ഏഴു പേര്‍ കസ്റ്റഡിയില്‍
X

കൊച്ചി:കാക്കനാട് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ പോലിസ് കസ്റ്റഡിയില്‍.ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിനെ(34) നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഏഴു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.ജിബിന്റെ മൃതദേഹം കിടന്നതിനു സമീപത്തായി സഞ്ചരിച്ചിരുന്ന ബൈക്കും മറിഞ്ഞു കിടന്നിരുന്നു.അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടമെന്ന നിലയിലാണ് നാട്ടുകാര്‍ പറഞ്ഞതെങ്കിലും വാഹനാപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആദ്യ ഘട്ട പരിശോധനയില്‍ തന്നെ പോലിസ് സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.ജിബിന്റെ ഫോണ്‍കോളുകളുടെ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ ജിബിനെ കൊലപ്പെടുത്തിയതിനു ശേഷം റോഡരുകില്‍ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസിന് വ്യക്തമായി.

കൊല്ലപ്പെടുന്നതിനു മുമ്പ് ജിബിന്‍ വാഴക്കാലയിലെ ഒരു വീട്ടില്‍ എത്തിയിരുന്നവെന്നും ഇവിടെവെച്ച് ആളുകള്‍ സംഘം ചേര്‍ന്ന് ജിബിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിനു ശേഷം സംഘം മൃതദേഹം ഒട്ടോറിക്ഷയില്‍ കൊണ്ടുവന്ന് വഴിയരുകില്‍ ഉപേക്ഷിക്കുന്നതും ജിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്കും മൃതദേഹത്തിനു സമീപം കൊണ്ടുവന്നിടുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. വാഹനാപകടത്തില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിട്ടായിരുന്നു അക്രമി സംഘം ഇങ്ങനെ ചെയ്തതത്രെ. ജിബിനെ കെട്ടിയിട്ടശേഷം ആളുകള്‍ സംഘം ചേര്‍ന്ന് മരപ്പലകയും മറ്റും ഉപയോഗിച്ച് അടിച്ചതിനെത്തുടര്‍ന്നാണത്രെ ജിബിന്‍ മരിച്ചത്. ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കേസില്‍ പ്രതികളായ നാല് പേരെ ശനിയാഴ്ചയും മൂന്ന് പേരെ ഞായറാഴചയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ 13 പേരോളം ഉള്ളതായിട്ടാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.കൊല്ലപ്പെട്ട ജിബിനെ കയറ്റി കൊണ്ടുപോയ ഓട്ടോറിക്ഷ ഞായറാഴ്ച പോലിസ് പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദരുടെ റിപോര്‍ട്ടും പോലിസിന് കൈമാറി. ഓലിക്കുഴി കുണ്ടുവേലി ഭാഗത്തുള്ള യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മര്‍ദനമേറ്റ് ജിബിന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പറയുന്നത്.

Next Story

RELATED STORIES

Share it