Sub Lead

യുവാവിനെ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി; തലയടിച്ച് പൊട്ടിച്ച് മുളക് പൊടിയിട്ടു

യുവാവിനെ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി; തലയടിച്ച് പൊട്ടിച്ച് മുളക് പൊടിയിട്ടു
X

തിരുവനന്തപുരം: തിരുവല്ലത്ത് ഏഴംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് തലയ്ക്കും ചുറ്റിക കൊണ്ടു നട്ടെല്ലിനും അടിച്ചു. തലയ്‌ക്കേറ്റ പരിക്കില്‍ മുളകുപൊടി ഇടുകയും ചെയ്തു. മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ മലര്‍ത്തികിടത്തി കണ്ണില്‍ പശയുമൊഴിച്ചു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷിക് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായതെന്ന് പോലിസ് അറിയിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.മുഖത്ത് കുപ്പി കൊണ്ട് അടിച്ചതിനാല്‍ രണ്ടു പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ആഷിക്കിനെ മര്‍ദ്ദിച്ച സംഘത്തിലെ മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് നാലോടെ വണ്ടിത്തടം ശിവന്‍കോവിലിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ സുഹൃത്തുക്കളായ നാലുപേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നുപേരുമടക്കം ഏഴുപേരാണ് കാറില്‍ കയറി കാട്ടാക്കട ഭാഗത്തുളള വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. എതിര്‍സംഘത്തില്‍ ചേര്‍ന്ന് തങ്ങളെ സ്‌കെച്ചിടുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അവശനായ ആഷിക്കിനെ തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം വാഹനത്തില്‍ നിന്ന് റോഡിലേക്ക് തളളിയിടുകയും ചെയ്തു.

Next Story

RELATED STORIES

Share it