Sub Lead

ലോക്ക്ഡൗണില്‍ ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് പിടിയിലായ യുവാവിന് മോചനം

ലോക്ക്ഡൗണില്‍ ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് പിടിയിലായ യുവാവിന് മോചനം
X

കണ്ണൂര്‍: ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ് നമുക്ക് ചുറ്റും. ജോലി നഷ്ടമായതിനെ തുടര്‍ന്ന് വിശന്നുവലഞ്ഞപ്പോള്‍ 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ടുകാരന് ഒടുവില്‍ മോചനം. ജാമ്യം എടുക്കാന്‍ പോലും ആളില്ലാതിരുന്നതില്‍ ഒടുവില്‍ ജയില്‍ വകുപ്പാണ് തുണയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജയ് ബാബുവായിരുന്നു 600 രൂപ മോഷ്ടിച്ചതിന് ജയിലില്‍ കഴിഞ്ഞത്.

നാലുമാസം മുമ്പാണ് ഹോട്ടല്‍ ജോലിക്കായി ഉത്തര്‍പ്രദേശില്‍ നിന്ന് കൂട്ടുകാരുമൊത്ത് കാസര്‍കോട് എത്തിയതായിരുന്നു അജയ് ബാബു. ലോക്ക്ഡൗണില്‍ ജോലി പോയി, പട്ടിണിയിലായി. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് അജയ് ബാബു 600 രൂപ മോഷ്ടിച്ചത്. കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. പോലിസ് പിടിച്ച് ജയിലില്‍ കൊണ്ടിട്ടപ്പോള്‍ അജയ് ബാബുവിന് അമ്മയെ ഓര്‍മവന്നു. അമ്മയെ കാണാന്‍ ജയില്‍ ചാടി വീണ്ടും പിടിയിലായി.

യുവാവിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ ജയില്‍ ഉദ്യോഗസ്ഥര്‍ യുവാവിന്റെ അജയ് ബാബുവിന്റെ നാട്ടിലെ പോലിസുമായി ബന്ധപ്പെട്ട് കുടുംബക്കാരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറക്കുകയായിരുന്നു. ജാമ്യമെടുക്കാന്‍ പോലും ആളില്ലാതിരുന്ന അജയ് ബാബുവിനോട് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ കരുണയാണ് ഒടുവില്‍ യുവാവിന് തുണയായത്. പുറത്തിറങ്ങിയ യുവാവിന് ജയില്‍ സൂപ്രണ്ട് ജനാര്‍ദ്ദനന്‍ പുതിയ വസ്ത്രവും വാങ്ങിക്കൊടുത്തു. 500 രൂപ നല്‍കിയാണ് അജയ് ബാബുവിനെ വിട്ടയച്ചത്. നാട്ടിലേക്ക് പോവുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ആ പതിനെട്ടുകാരനും മടങ്ങി.





Next Story

RELATED STORIES

Share it