ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ഡിവൈഎഫ്ഐ എന്ന് ആരോപണം
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കൊല്ലം: കൊല്ലം ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്.
ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 7.30 ഓടെയാണ് അക്രമികള്‍ ഇരുവരെയും വെട്ടിയത്. പ്രവീണ്‍ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് ബൈക്കിലെത്തി ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബൈക്കിലെത്തിയ ആള് ആയുധമുപയോഗിച്ച് തുടര്‍ച്ചയായി ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രദേശികമായി ഡിവൈഎഫ്ഐ യുത്ത് കോണ്‍ഗ്രസ് സംഘര്‍ഷം നിലനിക്കുന്ന സ്ഥലമാണ് ഇവിടെ. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
കോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMT