Sub Lead

തൃശ്ശൂര്‍ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം എ യൂസഫലി

തൃശ്ശൂര്‍ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം എ യൂസഫലി
X

കുവൈത്ത്: തൃശ്ശൂര്‍ ലുലു മാള്‍ വിവാദത്തില്‍ പ്രതികരണവുമായി എം എ യൂസഫലി. ഏത് രാജ്യത്തും നിയമത്തിന് അധിഷ്ഠിതമായി മാത്രമേ ലുലു ഗ്രൂപ്പ് കാര്യങ്ങള്‍ നടപ്പാക്കാറുള്ളൂ. നിയമസംവിധാനങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്. തൃശ്ശൂര്‍ ലുലു മാള്‍ വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യും. ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. വിഷയത്തില്‍ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് ലുലു ഹൈപ്പര്‍മാര്‍ക്കറിന്റെ ഉദ്ഘാടനവേളയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it