യുവജ്യോല്‍സ്യന് ശീതളപാനീയം നല്‍കി മയക്കി 13 പവന്‍ കവര്‍ന്ന യുവതി അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവജോല്‍സ്യനെ ഹോട്ടല്‍ മുറിയിലെത്തിച്ച് ശീതളപാനീയം നല്‍കി മയക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണൂത്തി സ്വദേശിനി അന്‍സി(26)യൊണ് പോലിസ് അറസ്റ്റ് ചെയ്തത്. ജോല്‍സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയാണ് 13 പവന്‍ ആഭരണങ്ങളും ഫോണും കവര്‍ന്നത്. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയിലാണ് സംഭവം. 'ആതിര' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച യുവ ജോല്‍സ്യനനോട് പൂജയെക്കുറിച്ചും മറ്റും ചോദിച്ചറിയുകയായിരുന്നു. ഇരുവരും സൗഹൃദത്തിലായ ശേഷം സ്വന്തം കാറില്‍ കലൂരിലെത്തിയ ജോല്‍സ്യന്‍ ആതിരയുമായി കണ്ടുമുട്ടി. തന്റെ അടുത്ത സുഹൃത്തായ അരുണ്‍ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോവാമെന്നും പറഞ്ഞാണ് ജോല്‍സ്യനെ ഇടപ്പള്ളിയിലെത്തിച്ചത്. തുടര്‍ന്ന് ദമ്പതികളാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. മുറിയില്‍ വച്ചു പായസം നല്‍കിയെങ്കിലും ജോല്‍സ്യന്‍ കഴിച്ചില്ല. ഇതിനു ശേഷം യുവതി ലഹരിപാനീയം നല്‍കി മയക്കിയെന്നാണ് പോലിസ് പറയുന്നത്. ജോല്‍സ്യന്റെ 5 പവന്റെ മാല, 3 പവന്റെ ചെയിന്‍, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകീട്ട് വിളിച്ചുണര്‍ത്തണമെന്നും റിസപ്ഷനിസ്റ്റിനോട് പറഞ്ഞ് യുവതി സ്ഥലംവിടുകയായിരുന്നു. വൈകീട്ട് ഹോട്ടല്‍ ജീവനക്കാര്‍ മുറിയിലെത്തിയപ്പോഴാണ് ജോല്‍സ്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പോലിസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT