Sub Lead

ഇസ്രായേല്‍ ബോംബേറില്‍ ഫലസ്തീന്‍ പെണ്‍കുട്ടിയുടെ താടിയെല്ല് തകര്‍ന്നു (വീഡിയോ)

ഇസ്രായേല്‍ ബോംബേറില്‍ ഫലസ്തീന്‍ പെണ്‍കുട്ടിയുടെ താടിയെല്ല് തകര്‍ന്നു (വീഡിയോ)
X

ജറുസലേം: ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ സേനയുടെ ആക്രമണം തുടരുന്നു. പെണ്‍കുട്ടികളേയും വയോധികരേയും വരെ അക്രമിക്കുകയാണ് ഇസ്രായേല്‍ സേന. 15 കാരിയായ പെണ്‍കുട്ടിയെ ജറുസലേം ഗേറ്റിന് സമീപം ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ബോംബേറില്‍ മറ്റൊരു പെണ്‍കുട്ടിക്ക് പരിക്കേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.

ഫലസ്തീന്‍ ജനതക്കെതിരേ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന്റെ തെളിവുകളാണ് ഈ ദൃശ്യങ്ങള്‍. ഇസ്രായേല്‍ ബോംബേറില്‍ പെണ്‍കുട്ടിയുടെ താടിയെല്ല് തകര്‍ന്നിട്ടുണ്ട്. ഫലസ്തീനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഇസ്രായേല്‍ ബോംബേറില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

15 കാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് അടക്കമുള്ള സംഭവങ്ങള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജറുസലേം ഗേറ്റിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. 15കാരിയെ ആളുകള്‍ക്കിടയില്‍ നിന്ന് വലിച്ചിഴക്കുന്നതും തലയില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പോലിസ് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോകുന്നുണ്ട്. ഇസ്രായേല്‍ സേനയുടെ നടപടിയെ പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിക്കുന്നതും കാണാം.

Next Story

RELATED STORIES

Share it