ഇരു കൈകളുമില്ല; കാലിലൂടെ കൊവിഡ് വാക്സിന് സ്വീകരിച്ച് യുവാവ്
കേരളത്തില്‍ ആദ്യസംഭവം

പാലക്കാട്: ഇരു കൈകളുമില്ലാത്ത യുവാവ് കാലിലൂടെ കൊവിഡ് വാക്സിന് സ്വീകരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ്(22) ആണ് കേരളത്തില്‍ ആദ്യമായി കാലിലൂടെ കൊവിഡ് വാക്സിന് സ്വീകരിച്ചത്. ആലത്തൂര്‍ പഴയ പോലിസ് സ്റ്റേഷനിലെ വാക്സിനേഷന് കേന്ദ്രത്തില്‍ സൈക്കിള്‍ ചവിട്ടിയെത്തിയാണ് പ്രണവ് വാക്സിന് സ്വീകരിച്ചത്. കൂടെ പിതാവ് ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ഇരു കൈകളുമില്ലാത്തതിനാല്‍ പ്രണവിനെ കണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം അമ്പരന്നെങ്കിലും ആരോഗ്യ വകുപ്പില്‍നിന്നു നിര്‍ദേശം ലഭിച്ചതോടെ വാക്സിന് കാലിലൂടെ നല്‍കുകയായിരുന്നു. കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്സിന് സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പ്രണവ് പറഞ്ഞു.
ഇരുകാലുകളുമില്ലെങ്കിലും ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം തരണം ചെയ്യുന്ന പ്രണവ് സാമൂഹിക മാധ്യമങ്ങളിലൂടെ സുപരിചിതനാണ്. ചിത്രകാരന് കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു.
young man receiving the covid vaccine by foot
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMT