Sub Lead

വയനാട്ടില്‍ യുവാവിനെ കടുവ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

വയനാട്ടില്‍ യുവാവിനെ കടുവ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍
X

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി മൂടക്കൊല്ലിയില്‍ പ്രജീഷ്(36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ വനപ്രദേശമാണ്. കടുവയുടെ ആക്രമണമാണെന്നാണ് പ്രാഥമിക സ്ഥിരീകരണം. നേരത്തെയും മേഖലയില്‍ കടുവ ശല്യമുണ്ടായിരുന്നു. 600 ഏക്കറോളം വിസ്തീര്‍ണമുള്ള ബീനാച്ചി എസ്‌റ്റേറ്റ് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലുള്ളതാണ്. നേരത്തേ ഇവിടെ കന്നുകാലികളെ കടുവ ആക്രമിച്ചതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it