മദീനയില്‍ മാതാവിന്റെ കണ്‍മുന്നില്‍ വച്ച് ആറു വയസ്സുകാരനെ കൊലപ്പെടുത്തി

മദീനയുടെ പ്രാന്തഭാഗത്തുള്ള അല്‍ തിലാലിലെ കോഫി ഷോപ്പിനു സമീപത്ത് വച്ച് ബുധനാഴ്ച വൈകീട്ടാണ് സംഭവം. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് മാതാവിന്റെ കണ്‍മുമ്പില്‍വച്ച് കൊല്ലപ്പെട്ടത്.

മദീനയില്‍ മാതാവിന്റെ കണ്‍മുന്നില്‍ വച്ച്  ആറു വയസ്സുകാരനെ കൊലപ്പെടുത്തി

റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ മാതാവിനൊപ്പം പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. മദീനയുടെ പ്രാന്തഭാഗത്തുള്ള അല്‍ തിലാലിലെ കോഫി ഷോപ്പിനു സമീപത്ത് വച്ച് ബുധനാഴ്ച വൈകീട്ടാണ് സംഭവം. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് മാതാവിന്റെ കണ്‍മുമ്പില്‍വച്ച് കൊല്ലപ്പെട്ടത്.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് സൗദി വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന 35കാരനായ അക്രമി മാതാവിനൊപ്പം നടന്നു വരികയായിരുന്ന കുട്ടിയെ കണ്ട് പുറത്തേക്ക് വരികയും മാതാവിന്റെ കയ്യില്‍നിന്നു കുട്ടിയെ തട്ടിയെടുത്ത് സമീപത്തുണ്ടായിരുന്ന കുപ്പിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സമീപത്തെ റസ്റ്റോറന്റില്‍നിന്ന് ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വാങ്ങാന്‍ പോവുമ്പോഴായിരുന്നു കുട്ടി അക്രമിയുടെ ദൃഷ്ടിയില്‍പെടുന്നത്. സമീപത്തുണ്ടായിരുന്നവരോട് സഹായഭ്യര്‍ഥന നടത്തി നിലവിളിച്ച് അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഒരു പോലിസുകാരനും അക്രമിയെ തടയാന്‍ ശ്രമിച്ചു. പിന്നീട് കൂടുതല്‍ പോലിസുകാര്‍ സംഭവസ്ഥലത്തെത്തിയാണ് അക്രമിയെ കീഴടക്കിയത്. അപ്പോഴേക്കും കുഞ്ഞു മരണത്തിന് കീഴടങ്ങിയിരുന്നു. ജിദ്ദയില്‍ ജോലി ചെയ്യുന്ന ഹൃദ്‌രോഗിയായ യുവതി പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു.

എന്നാല്‍, ഷിയാ വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അക്രമി മാതാവില്‍നിന്നു കുഞ്ഞിനെതട്ടിയെടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന്് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിയാ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, കൊലപാതകി മനോരോഗിയാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES

Share it
Top