Sub Lead

മുസ്്‌ലിം ലീഗിനെതിരായ യോഗി ആതിനിഥ്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ച ട്വീറ്റിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

മുസ്്‌ലിം ലീഗിനെതിരായ യോഗി ആതിനിഥ്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരേ നടത്തിയ ട്വീറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ച ട്വീറ്റിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ് ഒരു വൈറസാണ്. ആര്‍ക്കെങ്കിലും ആ വൈറസ് ബാധിച്ചാല്‍ അയാള്‍ക്ക് രക്ഷപ്പെടാനാവില്ല. ഇപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് ആ വൈറസ് ബാധയേറ്റിരിക്കുന്നു. അവര്‍ വിജയിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഈ വൈറസ് രാജ്യം മുഴുവന്‍ ബാധിക്കും- ഇതായിരുന്നു യോഗിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്.



നിയമപരമായ കാരങ്ങളാല്‍ യോഗി ആദിത്യ നാഥിന്റെ ഈ ട്വീറ്റ് നീക്കം ചെയ്തതായാണ് ട്വിറ്ററില്‍ ഇപ്പോള്‍ ഈ ട്വീറ്റിന്റെ സ്ഥാനത്തുള്ള സന്ദേശം. ട്വീറ്റ് നീക്കം ചെയ്ത കാര്യം ട്വിറ്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

ട്വീറ്റ് പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കു ശേഷം, കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചതായി യോഗി ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു. രാഹുലിന്റെ വയനാട്ടിലെ റാലിയില്‍ മുഴുവന്‍ പച്ചക്കൊടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രസംഗം.

Next Story

RELATED STORIES

Share it