Sub Lead

സിഎഎ വിരുദ്ധ പ്രതിഷേധം: പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി

പ്രതിഷേധത്തില്‍ പങ്കെടുത്തതിനു സാമൂഹിക പ്രവര്‍ത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 40 ലധികം പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

സിഎഎ വിരുദ്ധ പ്രതിഷേധം: പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി
X

ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്ന് ഒളിവില്‍ പോയ 14 പേരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇതില്‍ എട്ട് പ്രതിഷേധക്കാരെ ഗുണ്ട നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അവരുടെ വീടുകള്‍ക്ക് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ലഖ്‌നോവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ തീവെയ്പ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയടക്കം നടത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.

കുറ്റാരോപിതരിൽ ഷിയ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസും ഉള്‍പ്പെടുന്നു. പഴയ നഗര പ്രദേശം ഉള്‍പ്പെടെ നഗരത്തിന്റെ പല ഭാഗത്തും പ്രതികളുടെ ചിത്രങ്ങള്‍ ഭരണകൂടം പതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഖ്നോവില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തില്‍ പങ്കെടുത്തതിനു സാമൂഹിക പ്രവര്‍ത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 40 ലധികം പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Yogi Adityanath announces cash reward for absconding anti-CAA protesters in UP


Next Story

RELATED STORIES

Share it