Latest News

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസ്:അതിജീവിതയുടെ മൊഴിയെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസ്:അതിജീവിതയുടെ മൊഴിയെടുത്തു
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസില്‍ എസ്‌ഐടി സംഘം അതിജീവിതയുടെ മൊഴിയെടുത്തു. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൊഴിയിലുള്ളത് നടുക്കുന്ന കാര്യങ്ങളെന്ന് റിപോര്‍ട്ട്. ഐ വാന്റ് ടു റേപ്പ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതി അതിക്രമം നടത്തിയത്. അതിജീവിതക്ക് ശ്വാസം മുട്ടിയിട്ടും പ്രതി അതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. വിവാഹവാഗ്ധാനം നല്‍കിയാണ് പീഡിപ്പിത്. രാഹുലിനെ ഭയമാണെന്നും മൊഴിയില്‍ പറയുന്നു.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ കേസിലും രാഹുല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ പീഡനപരാതിയില്‍ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞത് രാഹുലിന് തിരിച്ചടിയായി. പീഡനപരാതിയില്‍ കാലതാമസം വിഷയമാകില്ലെന്നും കോടതി അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിജീവിതയുടെ മൊഴിയെടുത്തതോടുകൂടി ഈ വാദത്തിന് പ്രസക്തിയില്ലാതാവും.

Next Story

RELATED STORIES

Share it