Sub Lead

എഴുത്തുകാരി അഷിത അന്തരിച്ചു

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, തഥാഗത, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാളതര്‍ജ്ജമ, മീര പാടുന്നു (കവിതകള്‍), വിഷ്ണു സഹസ്രനാമം ലളിത വ്യാഖ്യാനം (ആത്മീയം), ശിവേന സഹനര്‍ത്തനം വചനം കവിതകള്‍, രാമായണം കുട്ടികള്‍ക്ക് (ആത്മീയം), കുട്ടികളുടെ ഐതിഹ്യമാല എന്നിവയാണ് പ്രധാന കൃതികള്‍.

എഴുത്തുകാരി അഷിത അന്തരിച്ചു
X

തൃശൂര്‍: മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമായ അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു.

തൃശൂര്‍ പഴയന്നൂരില്‍ ജനിച്ച അഷിത ഡല്‍ഹിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. എറാണാകുളം മഹാരാജാസ് കൊളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, തഥാഗത, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാളതര്‍ജ്ജമ, മീര പാടുന്നു (കവിതകള്‍), വിഷ്ണു സഹസ്രനാമം ലളിത വ്യാഖ്യാനം (ആത്മീയം), ശിവേന സഹനര്‍ത്തനം വചനം കവിതകള്‍, രാമായണം കുട്ടികള്‍ക്ക് (ആത്മീയം), കുട്ടികളുടെ ഐതിഹ്യമാല എന്നിവയാണ് പ്രധാന കൃതികള്‍.

ഇടശ്ശേരി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാഹിത്യ അവാര്‍ഡ്,പത്മരാജന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it