ലോകത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി പദം ഫിന്‍ലാന്റിന്

ലോകത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി പദം ഫിന്‍ലാന്റിന്

ഹെല്‍സിങ്കി: ഫിന്‍ലാന്റ് ലോകത്തെ ഏറ്റവും പ്രായ കുറഞ്ഞ പ്രധാനമന്ത്രിയെ സ്വന്തമാക്കാന്‍ പോവുന്നു. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ചതോടെയാണ് ഗതാഗത മന്ത്രികൂടിയായ 34കാരി സന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനിച്ചത്. സാന്ന മരിന്‍ അധികാരമേല്‍ക്കുന്നതോടെ അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാവും.

തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ആന്റി റിന്നെയ്ക്കു സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിന്‍ലാന്‍ഡില്‍ ഭരണം നടത്തുന്നത്. 'ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്' പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സന്ന പറഞ്ഞു. 27ാം വയസ്സിലാണ് സന്ന ഫിന്നിഷ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ജന്മനാടായ ടാംപെറിലെ സിറ്റി കൗണ്‍സില്‍ മേധാവിയായാണ് ആദ്യം അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.RELATED STORIES

Share it
Top