Sub Lead

എതിരില്ലാതെ ജയിച്ചു; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക്

രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി.

എതിരില്ലാതെ ജയിച്ചു; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക്
X

തിരുവനന്തപുരം: സിപിഎമ്മിലെ എ എ റഹീം, സിപിഐ അംഗം പി സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ മൂവരേയും വിജയികളായി പ്രഖ്യാപിച്ചു.

രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി. മൂന്നു സ്ഥാനത്തേക്ക് മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.

സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ. കെ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മൽസരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക തള്ളിയത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമാണ് എ എ റഹിം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.

Next Story

RELATED STORIES

Share it