Sub Lead

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടം; ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടം; ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
X

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്‌തേര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ.

ദേശീയപാതയില്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ട്രെയിലര്‍ ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്‌തേറിന് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Next Story

RELATED STORIES

Share it