Sub Lead

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു
X

നൈസ്(പാരിസ്): പ്രവാചക നിന്ദ-ഇസ് ലാം വിരുദ്ധ നടപടികളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കത്തിയുമായെത്തിയയാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് നഗരമായ നൈസിലെ നോത്രേ ദാം ബസിലിക്കയിലാണ് സംഭവം. ഒരു വയോധിക ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലിസ് അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയെന്നു പറയുന്നയാളെ പോലിസ് വെടിവച്ചതായും പരിക്കേറ്റ ഇയാള്‍ ചികില്‍സയിലാണെന്നും റിപോര്‍ട്ടുകളുണ്ട്. ആക്രമണം തീവ്രവാദമാണെന്നു നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ നൈസിന്റെ ജീന്‍ മെഡെസിന്‍ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും സായുധ പോലിസ് സുരക്ഷാ സേനയെ നിയോഗിച്ചതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.

ആംബുലന്‍സുകളും ഫയര്‍ സര്‍വീസ് വാഹനങ്ങളും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രദേശം സന്ദര്‍ശിക്കുമെന്ന് മേയര്‍ അറിയിച്ചു. ദേശീയ അസംബ്ലി അംഗങ്ങള്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു മിനിറ്റ് മൗനം പാലിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലിസ് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ച സംഭവം വിവാദമാവുതകയും ആരോപണവിധേയനായ ചരിത്രാധ്യാപകന്‍ സാമുവല്‍ പോറ്റി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ ഷാര്‍ലെ ഹെബ്ദെ തുടങ്ങിയ കുപ്രസിദ്ധ മാസികയും ഫ്രഞ്ച് സര്‍ക്കാരും ഇസ് ലാം വിരുദ്ധ നടപടികള്‍ കര്‍ക്കശമാക്കിയത് അറബ് ലോകത്തുള്‍പ്പെടെ കടുത്ത വിമര്‍ശനത്തിനു കാരണമാക്കിയിരുന്നു. ഇത്തരം വിവാദങ്ങളുമായി പള്ളി ആക്രമണത്തിനു ബന്ധമുണ്ടോയെന്നു വ്യക്തമല്ല.

Woman Beheaded As 3 Killed At France Church




Next Story

RELATED STORIES

Share it