Latest News

ബലാല്‍സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

ബലാല്‍സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി
X

തിരുവനന്തപുരം: ആദ്യ ബലാല്‍സംംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരം പേരൂര്‍ക്കട അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ കര്‍ശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യല്‍.

പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ച കോടതി, ഇരുവരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ എത്തിച്ചതെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ അത് ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രിംകോടതി ഉത്തരവും ജാമ്യം നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.

Next Story

RELATED STORIES

Share it