Sub Lead

ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ ഉപയോഗിച്ച് പ്രായം കുറച്ചുകാട്ടിയ 56കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി

ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ ഉപയോഗിച്ച് പ്രായം കുറച്ചുകാട്ടിയ 56കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി
X

മെയ്ന്‍പുരി: ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രായം കുറച്ചുകാണിച്ച 56കാരിയെ 26കാരനായ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. അരുണ്‍ രജ്പുത്(26) എന്ന യുവാവാണ് 56കാരിയെ കൊന്നതിന് അറസ്റ്റിലായതെന്ന് മെയ്ന്‍പുരി എസ്പി അരുണ്‍കുമാര്‍ സിങ് പറഞ്ഞു. ആഗസ്റ്റ് 11നാണ് കര്‍പാരി ഗ്രാമത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ദുപ്പട്ട കഴുത്തില്‍ മുറുക്കിയാണ് കൊല നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചു. ഫാറൂഖാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ രജ്പുതിലേക്ക് പോലിസ് എത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് 56കാരിയും അരുണ്‍ രജ്പുതും ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് പരസ്പരം ഫോണ്‍ നമ്പറും കൈമാറി. അതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേരില്‍ കണ്ടു. പക്ഷേ, നേരില്‍ കണ്ട സ്ത്രീ ഇന്‍സ്റ്റയില്‍ കണ്ട സ്ത്രീയില്‍ നിന്നും വ്യത്യസ്തമായിരുന്നു. വിവാഹിതയായ അവര്‍ക്ക് നാലുകുട്ടികളും ഉണ്ടായിരുന്നു. ഇതോടെ അരുണ്‍ രജ്പുത് ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചു. എന്നാല്‍, സ്ത്രീ വിവാഹ ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

Next Story

RELATED STORIES

Share it