Sub Lead

കുടിയൊഴിപ്പിക്കുമ്പോള്‍ സുപ്രിംകോടതി വിധി പാലിക്കണമെന്ന് മഹ്മൂദ് മദനി; പരിധി കടന്നാല്‍ ജയിലില്‍ അടക്കുമെന്ന് അസം മുഖ്യമന്ത്രി

കുടിയൊഴിപ്പിക്കുമ്പോള്‍ സുപ്രിംകോടതി വിധി പാലിക്കണമെന്ന് മഹ്മൂദ് മദനി; പരിധി കടന്നാല്‍ ജയിലില്‍ അടക്കുമെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മഹ്മൂദ് മദനിയെ വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മഹ്മൂദ് മദനി 'പരിധി' ലംഘിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അസമിലെ ഗോള്‍പാറയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ കുടിയൊഴിപ്പിച്ച പ്രദേശം സന്ദര്‍ശിച്ച് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്. ''ഞാനോ ബിജെപിയോ മദനിയെ ഭയക്കുന്നില്ല. ആരാണ് അയാള്‍? ദൈവമാണോ? കോണ്‍ഗ്രസ് ഭരണകാലത്ത് മാത്രമേ അയാള്‍ക്ക് കളിക്കാനാവൂ, ബിജെപിയോട് കളിക്കരുത്. അയാള്‍ അതിരുകള്‍ ലംഘിച്ചാല്‍ പിടിച്ച് ജയിലിടും. ഞാന്‍ മുഖ്യമന്ത്രിയാണ്, മദനിയല്ല, എനിക്ക് മദനിയെ ഭയമില്ല.''-ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഗോള്‍പാറയില്‍ ഭരണകൂട ഭീകരത നടന്ന പ്രദേശങ്ങള്‍ മഹ്മൂദ് മദനി ഇന്നലെ സന്ദര്‍ശിച്ചിരുന്നു. കുടിയൊഴിപ്പിക്കലുകള്‍ നടത്തുമ്പോള്‍ സുപ്രിംകോടതി വിധി പാലിക്കണമെന്ന് മദനി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മദനിയെ പ്രദേശത്തേക്ക് കടക്കുന്നതില്‍ നിന്ന് തടയാതിരുന്നത് ബോധപൂര്‍വ്വമാണെന്ന് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. '' സാഹചര്യങ്ങള്‍ നേരില്‍ കാണട്ടെ എന്നു കരുതിയാണ് പ്രവേശനം അനുവദിച്ചത്. ആരെങ്കിലും ഭൂമി കൈയ്യേറിയാല്‍ സ്ഥിതിഗതികള്‍ എത്ര മോശമാവുമെന്ന് അയാളെ കാണിക്കലായിരുന്നു ഉദ്ദേശ്യം. ഇനി ഭൂമി കൈയ്യേറാന്‍ ആരോടും അയാള്‍ പറയില്ല. ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ മാത്രമേ അവര്‍ക്ക് ഭയമുണ്ടാവൂ''-ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

''കന്നുകാലികള്‍ക്കുള്ള മേച്ചില്‍പുറങ്ങളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. ഞാന്‍ ആരാണെന്ന് കൈയ്യേറ്റക്കാര്‍ക്ക് അറിയാം. മദനി വിലയില്ലാത്ത വിഷയമാണ്. കോണ്‍ഗ്രസിന്റെ കാലത്ത് മാത്രമേ അവര്‍ക്ക് വിലയുള്ളൂ.''-ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

Next Story

RELATED STORIES

Share it