Sub Lead

'ഭാര്യയെ തല്ലി'; പിതാവിനെതിരേ തിരിച്ചടിച്ച് ഷഹല റാഷിദ്

പിതാവിന്റെ ആരോപണം തീര്‍ത്തും വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ഷഹല വ്യക്തമാക്കി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബം അദ്ദേഹത്തിനെതിരെ നല്‍കിയ പരാതിയില്‍ പിതാവിനെ ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കി നവംബര്‍ 17ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്ന് ഷഹല പറഞ്ഞു.

ഭാര്യയെ തല്ലി; പിതാവിനെതിരേ തിരിച്ചടിച്ച് ഷഹല റാഷിദ്
X

ശ്രീനഗര്‍: അബ്ദുള്‍ റാഷിദ് ഷോറ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചും പിതാവിനെ കടന്നാക്രമിച്ചും ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ നേതാവ് ഷെഹ്‌ല റാഷിദ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഷെഹ്‌ല മൂന്നുകോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ഇതറിഞ്ഞ തന്നെ ഭീഷണിപ്പെടുത്തുന്നതായും കശ്മീര്‍ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കുടുംബവുമായി അകന്നുകഴിയുന്ന അബ്ദുള്‍ റാഷിദ് ആരോപിച്ചിരുന്നു.

എന്നാല്‍, പിതാവിന്റെ പ്രസ്താവന തീര്‍ത്തും വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ഷഹല വ്യക്തമാക്കി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബം അദ്ദേഹത്തിനെതിരെ നല്‍കിയ പരാതിയില്‍ പിതാവിനെ ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കി നവംബര്‍ 17ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്ന് ഷഹല പറഞ്ഞു.

ഷെഹ്‌ലയില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ഭാര്യ സുബൈദയും മൂത്ത മകള്‍ അസ്മ റാഷിദും അംഗരക്ഷകനായ സാകിബ് അഹമ്മദും ഷെഹ്‌ലയ്ക്ക് പിന്തുണ നല്‍കുന്നതായും 2017ല്‍ ഷെഹ്‌ല കശ്മീര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ഷഹല തനിക്കെതിരേ തിരിഞ്ഞതെന്നും റാഷിദ് ആരോപിച്ചിരുന്നു.

'ഭീകര'പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസില്‍ സാഹോര്‍ വതാലി അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുന്‍പ് മുന്‍ എംഎല്‍എ റഷീദ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ വതാലി താനുമായി ചര്‍ച്ച നടത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഷെഹ്‌ലയെ അവര്‍ക്കൊപ്പം ചേര്‍ക്കാനായി മൂന്നുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നും റാഷിദ് പറയുന്നു.ഇത് സ്വീകരിക്കരുത് എന്ന് താന്‍ മകളോട് പറഞ്ഞു. എന്നാല്‍ ഷെഹ്‌ല ഈ പണം സ്വീകരിക്കുകയും പുറത്തുപറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു റാഷിദിന്റെ ആരോപണം.

എന്നാല്‍, ഭാര്യയെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ആളാണ് റാഷിദ് എന്ന് ഷെഹ്‌ല പറഞ്ഞു. പിതാവിന്റെ ആക്രമണങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയതിന് പ്രതികാരമായാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഷഹ്‌ല വ്യക്തമാക്കി.


ട് പ്രഖ്യാപിച്ചു.




Next Story

RELATED STORIES

Share it