Sub Lead

ഹിജാബ് നിരോധനം: വിദ്യാർഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല: കർണാടക ഹൈക്കോടതി

ജനങ്ങൾക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടാകണം. ഒരു ചെറിയ വിഭാഗം മാത്രമേ പ്രശ്നം കത്തിക്കുകയുള്ളൂ. എന്നാൽ സമരം നടത്തുക, തെരുവിൽ ഇറങ്ങുക, മുദ്രാവാക്യം വിളിക്കുക, വിദ്യാർഥികളെ ആക്രമിക്കുക, വിദ്യാർഥികൾ മറ്റുള്ളവരെ ആക്രമിക്കുക, ഇതൊന്നും നല്ല കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹിജാബ് നിരോധനം: വിദ്യാർഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല: കർണാടക ഹൈക്കോടതി
X

ബം​ഗളൂരു: ഹിജാബ് വിഷയത്തിൽ വിദ്യാർഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി. വികാരങ്ങൾ മാറ്റിനിർത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിർദേശിച്ചു.

ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് നാളെ 2.30ന് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നത് വരെ വിദ്യാർഥി സമൂഹത്തോടും പൊതുജനങ്ങളോടും സമാധാനം നിലനിർത്താൻ കോടതി അഭ്യർത്ഥിക്കുന്നു. പൊതുസമൂഹത്തിന്റെ ജ്ഞാനത്തിലും ധർമ്മത്തിലും ഈ കോടതിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അത് പ്രായോഗികമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേസ് പരി​ഗണിച്ച ജഡ്ജ് ജസ്റ്റിസ് ഡിക്സിറ്റ് പറഞ്ഞു.

കോടതി വാദം കേൾക്കുമ്പോഴും കാംപസിനകത്തും പുറത്തും നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ടെന്നും കിസാൻ മഹാപഞ്ചായത്ത് വിഷയത്തിലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ നിരോധിക്കണമെന്ന് എജി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് തയ്യാറായില്ല.

ജനങ്ങൾക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടാകണം. ഒരു ചെറിയ വിഭാഗം മാത്രമേ പ്രശ്നം കത്തിക്കുകയുള്ളൂ. എന്നാൽ സമരം നടത്തുക, തെരുവിൽ ഇറങ്ങുക, മുദ്രാവാക്യം വിളിക്കുക, വിദ്യാർഥികളെ ആക്രമിക്കുക, വിദ്യാർഥികൾ മറ്റുള്ളവരെ ആക്രമിക്കുക, ഇതൊന്നും നല്ല കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 3 ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്.

Next Story

RELATED STORIES

Share it