Sub Lead

ബാബരി വിധിന്യായം എഴുതിയത് ആരെന്നത് അജ്ഞാതം; കീഴ്‌വഴക്കം ലംഘിച്ച് സുപ്രിംകോടതി

വിധിന്യായം എഴുതുന്നവരെക്കുറിച്ച് വിധിന്യായത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നതാണ് കീഴ്‌വഴക്കം. വിധി പുറപ്പെടുവിക്കുന്ന ബെഞ്ചിനെ പ്രതിനിധീകരിച്ച് ഇതിലെ ഏതെങ്കിലും ഒരു ജഡ്ജിയാണ് സാധാരണ ഗതിയില്‍ വിധി എഴുതാറുള്ളത്. എന്നാല്‍, വിധിന്യായം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് കോടതി വ്യക്തമാക്കിയിട്ടില്ല.

ബാബരി വിധിന്യായം എഴുതിയത് ആരെന്നത് അജ്ഞാതം;  കീഴ്‌വഴക്കം ലംഘിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ബാബരി ഭൂമിക്കേസില്‍ 40 ദിവസം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ 1045 പേജുള്ള വിധിന്യായമാണ് സുപ്രിംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ഐക്യകണ്‌ഠേനയെന്ന് അവകാശപ്പെടുന്ന വിധിന്യായം എഴുതിയത് ആരെന്നത് സംബന്ധിച്ച് സൂചനയില്ല.

വിധിന്യായം എഴുതുന്നവരെക്കുറിച്ച് വിധിന്യായത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നതാണ് കീഴ്‌വഴക്കം. വിധി പുറപ്പെടുവിക്കുന്ന ബെഞ്ചിനെ പ്രതിനിധീകരിച്ച് ഇതിലെ ഏതെങ്കിലും ഒരു ജഡ്ജിയാണ് സാധാരണ ഗതിയില്‍ വിധി എഴുതാറുള്ളത്. എന്നാല്‍, വിധിന്യായം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് കോടതി വ്യക്തമാക്കിയിട്ടില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഐക്യ കണ്‌ഠേനയുള്ള വിധി ന്യായത്തിലെ പ്രധാന പോയന്റുകളും നടപ്പാക്കേണ്ട ഭാഗങ്ങളും ചീഫ് ജസ്റ്റിസ് ഗോഗോയി ആണ് കോടതിയില്‍ വായിച്ചത്.

ഇതോടൊപ്പം തര്‍ക്കസ്ഥലം ഹിന്ദു വിശ്വാസപ്രകാരം രാമന്റെ ജന്മഭൂമിയാണെന്നു പറയാനുള്ള കാരണം വിശദീകരിച്ച് കൊണ്ട് 116 പേജുള്ള ഒരു അനുബന്ധം കൂടി സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെഴുതിയതാരെന്നും വ്യക്തമല്ല. ജിജ്ഞാസ ഉളവാക്കുന്ന മറ്റൊരു വസ്തുത നിരവധി പ്രാചീന ഹിന്ദുമത ഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നതാണ് ഈ അനുബന്ധം. ഈ അനുബന്ധത്തിന്റെ രചയിതാവും നിഗൂഢമായി തുടരുകയാണ്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് ഇന്ന് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it