Sub Lead

സമീപകാല കോടതി വിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി

സമീപകാല കോടതി വിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
X
കോഴിക്കോട്: സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും ശബരിമല, മുത്തലാഖ്, അയോധ്യ തുടങ്ങിയ കോടതി വിധികളിലെ പരസ്പര വൈരുധ്യങ്ങള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷം' ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിവിധി എന്തായാലും അത് നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയം. ശബരിമലയില്‍ കോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ എന്ത് വേണമെന്ന് കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാം. വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ല. ശബരിമല കേസില്‍ സിപിഎം നിലപാട് എന്താണെന്നതല്ല വിഷയം. പഴയ വിധി കോടതി സ്‌റ്റേ ചെയ്തിട്ടില്ല. പകരം ഏഴംഗ ബെഞ്ചിന് വിടുകയാണ് ചെയ്തത്. സുപ്രിം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമൊന്നുമില്ല. സിപിഎം യുഎപിഎ നിയമത്തിനെതിരേയാണ് പോരാടുന്നത്. യുഎപിഎ നിയമം ഉണ്ടാക്കുന്നതിനെ സിപിഎം ലോക്‌സഭയില്‍ എതിര്‍ത്തിരുന്നു. കോഴിക്കോട് മാവോവാദി ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പ്രശ്‌നം ജില്ലാ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. യുഎപിഎ നിയമം മനുഷ്യത്വ വിരുദ്ധമാണോ എന്നതാണ് ചോദ്യം. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയതാണ് പ്രശ്‌നം. യുഎപിഎയ്‌ക്കെതിരേ നിയമപരമായി പോരാടുകയാണ് പാര്‍ട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it