Sub Lead

എ ഐ സ്റ്റിക്കറുകളും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

എ ഐ സ്റ്റിക്കറുകളും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്
X

സര്‍വ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റമാണല്ലോ. ഇപ്പോഴിതാ എ ഐയുടെ സഹായത്തോടെ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് പങ്കുവയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പും രംഗത്തെത്തുകയാണ്. സ്റ്റിക്കര്‍ ടാബിലെ കീബോര്‍ഡ് ഓപണ്‍ ചെയ്ത് ക്രിയേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍കൂട്ടി നല്‍കിയിരിക്കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ച എഐ സ്റ്റിക്കറുകളിലേക്കാണ് ഉപയോക്താവ് എത്തുക. തുടര്‍ന്ന് ആവശ്യമായ സ്റ്റിക്കര്‍ തിരഞ്ഞെടുത്ത് പങ്കുവയ്ക്കാനാവും. സ്റ്റിക്കറുകളുടെ മേല്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. ഉചിതമല്ലെന്ന് തോന്നിയാല്‍ റിപോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഈ ഫീച്ചര്‍ ഓപ്ഷനലാണ്. പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

Next Story

RELATED STORIES

Share it